ഐപിസി ഗ്ലോബൽ മീഡിയ യുഎഇ, സാഹിത്യരചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
ഷാർജ : പ്രവാസി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുവാൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ നടത്തിയ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ലേഖന രചനയിൽ ജോയൽ വി. എസും (ഗിൽഗാൽ അസംബ്ലീസ് ഓഫ് ഗോഡ് ഷാർജ), കവിതാ രചനയിൽ ജോഹന്നാ ലിസ ബിനുവും (ന്യൂ ടെസ്റ്റ്മെൻ്റ് ചർച്ച് ഷാർജ), കഥാ രചനയിൽ ജീനാ ലിന്റോയും (ഐപിസി എബനേസർ ദുബായ്) വിജയികളായി.
പ്രമുഖ മാധ്യമ പ്രവർത്തകരും എഴുത്തുകാരുമായ റവ. ജോർജ് മാത്യു പുതുപ്പള്ളി, ഡോ. സിനി ജോയ്‌സ് മാത്യു, സജി മത്തായി കാതേട്ട് എന്നിവർ വിധികർത്താക്കൾ ആയിരുന്നു. വിജയികൾക്കുള്ള പുരസ്കാരവും പ്രശസ്തി പത്രവും ഫെബ്രുവരി 21ന് ഷാർജയിൽ നടക്കുന്ന ഗ്ലോബൽ മീഡിയ വാർഷിക സമ്മേളനത്തിൽ സമ്മാനിക്കും.
ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ യോഗത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. പ്രസിഡണ്ട് ലാൽ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മീഡിയ അസോസിയേഷൻ അന്തർദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, യുഎഇ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ. റോയ് ബി കുരുവിള, സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട്, ജോയിൻ്റ് സെക്രട്ടറി വിനോദ് എബ്രഹാം, പി.സി. ഗ്ലെന്നി, പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് എന്നിവർ പങ്കെടുത്തു.
Advt.









































Advt.
























