പാസ്റ്റർ ബിന്നി സി. മാത്യുവിന് യാത്രയയപ്പ് നൽകി 

പാസ്റ്റർ ബിന്നി സി. മാത്യുവിന് യാത്രയയപ്പ് നൽകി 

വാർത്ത: അഭിഷേക് കാതേട്ട് മെൽബൺ

ഓസ്ട്രേലിയ: മെൽബൺ ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലി സീനിയർ ശുശ്രൂഷകനായി മൂന്നു വർഷം സേവനമനുഷ്ഠിച്ച പാസ്റ്റർ ബിന്നി സി. മാത്യുവിനും കുടുംബത്തിനും  സഭ യാത്രയയപ്പ് നൽകി. 2023 ലാണ് അദ്ദേഹം വാഗാ വാഗായിലെ സഭയിൽ നിന്നും ഫിലഡൽഫിയ ക്രിസ്ത്യൻ അസംബ്ലിയുടെ ചുമതലയേറ്റെടുത്ത്. ജൂൺ 7നു സഭായോഗാനന്തരം നടന്ന മീറ്റിംഗിൽ പാസ്റ്റർ ബിന്നി സി. മാത്യുവിനേയും കുടുംബത്തെയും സഭ ആദരിച്ചു. കഴിഞ്ഞ മൂന്നു വർഷം സഭയുടെ വളർച്ചയുടെ കാലഘട്ടമായിരുന്നു എന്നും, പാസ്റ്റർ ചെയ്ത സേവനങ്ങൾ എക്കാലത്തും സഭാ ഓർക്കുമെന്നും ആശംസ സന്ദേശം അറിയിച്ചവർ പറഞ്ഞു.

ദീർഘ വർഷങ്ങളായി ഓസ്‌ട്രേലിയിൽ താമസിക്കുന്ന പാസ്റ്റർ ബിന്നി സി. മാത്യു, ഗുഡ്‌ന്യൂസ് ഓസ്‌ട്രേലിയൻ ചാപ്റ്റർ ജനറൽ കോഡിനേറ്റർ ആണ്. മികച്ച സംഘാടകനും പ്രഭാഷകനുമായ അദ്ദേഹം നിരവധി ആത്മീയ സമ്മേളനങ്ങൾക്ക് ഓസ്ട്രേലിയയിൽ നേതൃത്വം നൽകിയിട്ടുണ്ട്.

ഭാര്യ: മെർലിൻ ബിന്നി. മക്കൾ: നെയ്ത്തൻ, അബിഗെയേൽ  

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement