ഐപിസി മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സെപ്റ്റം. 9ന്
ചുങ്കത്തറ: ഐപിസി മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ചുങ്കത്തറ മലബാർ തിയോളജിക്കൽ കോളേജ് ക്യാമ്പസിൽ നടക്കും.
സമ്മേളനത്തിനോടനുബന്ധിച്ച് ഓർഡിനേഷൻ ശുശ്രൂഷ, മിഷൻ കോഡിനേറ്റർമാരുടെ നിയമനം, വിധവാസഹായ വിതരണ ഉദ്ഘാടനം തുടങ്ങിയ നടക്കും.
ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ഷിബു നെടുവേലിൽ, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ കെ.സി. ഉമ്മൻ, ഐപിസി മലബാർ സോൺ പ്രസിഡന്റ് പാസ്റ്റർ ബാബു എബ്രഹാം, മലബാർ മിഷൻ ബോർഡ് ചെയർമാൻ പാസ്റ്റർ ജെയിംസ് വർഗീസ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ഇ.പി. മാത്യു & ടീം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
ഐപിസി മലബാർ മേഖലയിലെ എല്ലാ കർത്തൃദാസന്മാരും കുടുംബങ്ങളും ഈ അനുഗ്രഹീത കൂട്ടായ്മയിൽ കൃത്യസമയത്ത് വന്നു പങ്കെടുക്കണമെന്ന് ഭാരവാഹികളായ പാസ്റ്റർ എം.കെ. ജോയ് (മലബാർ മിഷൻ ബോർഡ് സെക്രട്ടറി), പാസ്റ്റർ ഫിജി ഫിലിപ്പ് (മേഖല സെക്രട്ടറി), എന്നിവർ അറിയിച്ചു.
Advertisement





























































































