ശാലേം ട്രാക്ട് സൊസൈറ്റി വാർഷിക സമ്മേളനം

ശാലേം ട്രാക്ട് സൊസൈറ്റി വാർഷിക സമ്മേളനം
ad
ad
ad

വാകത്താനം: ലഘുലേഖകളിലൂടെ സുവിശേഷീകരണം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന
ശാലേം ട്രാക്‌ട് സൊസൈറ്റിയുടെ 65-ാമതു വാർഷിക സമ്മേളനം ആഗസ്റ്റ് 2 ഞായറാഴ്ച 3:30 നു പുതുപ്പള്ളി കുട്ടൻചിറപ്പടി ഐപിസി ഹോളിൽ പാസ്റ്റർ ബെൻജമിൻ വർഗീസിൻ്റെ അധ്യക്ഷതയിൽ നടക്കും. ഓവർസീസ് വൈസ് പ്രസിഡൻ്റ്  കുര്യൻ മാത്യു പ്രസംഗിക്കും.

ട്രാക്ട് സൊസൈറ്റിയുടെ ആരംഭം മുതൽ പ്രവർത്തിച്ചുവരുന്ന മുതിർന്ന അംഗങ്ങളായ പാസ്റ്റർ ഇ. എ. മോസസ്,  കെ. പി. കുര്യൻ, ദീർഘ നാളുകൾ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചുവരുന്ന പാസ്റ്റർ ബെൻജമിൻ വർഗീസ് എന്നിവരെ ആദരിക്കും. തിരഞ്ഞെടുപ്പും ഉണ്ടായിരിക്കും. സുവിശേഷ സ്നേഹികളായ എല്ലാവർക്കും പങ്കെടുക്കാം.

പാസ്റ്റർമാരായ ബിജു ഏബ്രഹാം, സജി ഫിലിപ്പ്, ബ്രദർ മാത്യു ഉമ്മൻ, ഏബ്രഹാം തോമസ് തുടങ്ങിയവർ നേതൃത്വം നൽകും

Advertisement