കൊട്ടാരക്കര സെൻ്റർ പിവൈപിഎ: സെമിനാറും കൗൺസിലിംഗും ഏപ്രിൽ 20ന്
കൊട്ടാരക്കര: കൊട്ടാരക്കര സെൻ്റർ പിവൈപിഎയുടെയും ഓടനാവട്ടം സീയോൻ ലോക്കൽ യൂണിറ്റിൻ്റെയും സംയുക്തമായ ആഭിമുഖ്യത്തിൽ ഏപ്രിൽ 20, ഞായറാഴ്ച വൈകിട്ട് 3 മുതൽ ഐപിസി ഓടനാവട്ടം സീയോൻ സഭാ ഹാളിൽ സെമിനാറും കൗൺസിലിംഗും നടക്കും. കൊട്ടാരക്കര സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ഏ.ഒ തോമസ് കുട്ടി ഉദ്ഘാടനം ചെയ്യും. ഡോ.കെ.പി സജി കോട്ടയം ക്ലാസുകൾ നയിക്കും.
പാസ്റ്റർ ജോമോൻ ജോസ്, അഡ്വ. എം.ബിനോയി, ഡെന്നി മാത്യു എന്നിവർ നേതൃത്വം നല്കും.

