പാസ്റ്റർ വിനോജ് തോമസിൻ്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ തോമസ് (79) കർത്തൃസന്നിധിയിൽ

പാസ്റ്റർ വിനോജ് തോമസിൻ്റെ മാതാവ് കുഞ്ഞൂഞ്ഞമ്മ തോമസ് (79) കർത്തൃസന്നിധിയിൽ

തിരുവല്ല: റിവൈവൽ ചർച്ച് പ്രസിഡന്റ് പാസ്റ്റർ വിനോജ് തോമസിന്റെ മാതാവ് മുളമൂട്ടിൽ മണപ്പുറത്ത് പുത്തൻപറമ്പിൽ ടി. തോമസിൻ്റെ ഭാര്യ കുഞ്ഞൂഞ്ഞമ്മ തോമസ് (79) നിര്യാതയായി. സംസ്കാരം ബുധനാഴ്ച്ച (3/9/2025) രാവിലെ 8 ന് വസതിയിൽ ശുശ്രൂഷക്ക് ശേഷം ഉച്ചയ്ക്ക് 1ന് ചാത്തങ്കേരി ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ. കരുവാറ്റ വെള്ളുക്കേരിൽ കുടുംബാംഗമാണ്.

മറ്റു മക്കൾ: ജെസി ജോർജ്, മനോജ് തോമസ് (ഇരുവരും മുംബൈ). മരുമക്കൾ: മൈലപ്ര വല്ല്യടത്ത് മുരുപ്പേൽ ജോർജ് മാത്യു, തേവലക്കര കഞ്ചവന തെക്കേ പുത്തൻവീട്ടിൽ സുജ മനോജ് (ഇരുവരും മുംബൈ), എഴുമറ്റൂർ നെയ്തേലിൽ ഷീബ ഏബ്രഹാം.