റീമ പുസ്തകമേള ആരംഭിച്ചു

റീമ പുസ്തകമേള ആരംഭിച്ചു
പുസ്തകമേളയുടെ ഉത്ഘാടനം അഡ്വ. വർഗീസ് മാമ്മൻ നിർവഹിക്കുന്നു. റവ. സി.പി മോനായി, സാറാമ്മ ഫ്രാൻസിസ്, റവ. എ.എം. വർഗീസ്, ജയകുമാർ, ജിജി വട്ടശ്ശേരി, തോമസ് കോശി എന്നിവർ സമീപം

തിരുവല്ല : ഒരു മാസം നീണ്ടു നിൽക്കുന്ന 27 മത് റീമപുസ്തകമേള പുഷ്പഗിരി റോഡിലുള്ള റീമബുക്ക് ഹൗസിൽ പത്തനംതിട്ട ജില്ല യു.ഡി. എഫ് ചെയർമാൻ അഡ്വ. വർഗീസ്മാമൻ ഉത്ഘാടനം ചെയ്തു. റീമ ഡയറക്ടർ റവ.സി.പി.മോനായി അദ്ധ്യക്ഷത വഹിച്ചു. പുസ്തകത്തിൻ്റെ വിൽപ്പന ചർച്ച് ഓഫ് ഗോഡ് ഭൂട്ടാൻ ഓവർസീയർ റവ.എ.എം. വർഗീസ് നിർവഹിച്ചു.

തിരുവല്ല മുനിസിപ്പൽ വൈസ് ചെയർമാൻ ജിജി വട്ടശേരി, സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ സാറാമ്മ ഫ്രാൻസിസ്, മുൻ മുൻസിപ്പൽ ചെയർമാൻ ആർ ജയകുമാർ, മർത്തോമ സഭ കൗൺസിൽ മെമ്പർ തോമസ് കോശി എന്നിവർ പ്രസംഗിച്ചു. പുസ്തകമേളയിൽ 50% വരെ വിലക്കുറവ് ഏർപ്പെടുത്തിയിട്ടുണ്ട്. ‎