വടോദര ദി പെന്താക്കോസ്തു മിഷൻ സെന്റർ കൺവെൻഷൻ ഒക്ടോ. 30 വ്യാഴാഴ്ച മുതൽ
വടോദര (ഗുജറാത്ത്) : ദി പെന്തെക്കോസ്തു മിഷൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 30 വ്യാഴം മുതൽ നവംബർ 2 ഞായർ വരെ ടിപിഎം കൺവെൻഷൻ ഗ്രൗണ്ട്, തർശാലി ബൈപാസ്, ധൻയാവി റോഡ്, ചിക്കോധാര, വടോദര എന്ന സ്ഥലത്തു ദിവസവും വൈകിട്ട് 6 ന് നടക്കും.
വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7. ന് വേദപഠനം, 9.30 സുവിശേഷ യോഗം, 3.00 ന് പരിശുദ്ധത്മാഭിഷേകത്തിനുള്ള കാത്തിരിപ്പു യോഗം, യുവജന സമ്മേളനങ്ങളും നടക്കും.
നവംബർ 2 ഞായറാഴ്ച രാവിലെ 9.00 ന് ഗുജറാത്തിൽ ഉള്ള മുഴുവൻ ടിപിഎം സഭകളുടെയും സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും.
സഭയുടെ സീനിയർ ശുശ്രുഷകർ കൺവെൻഷന് നേതൃത്വം വഹിക്കും. വിവിധ ഭാഷകളിൽ ശുശ്രുഷകർ സംഗീത ശുശ്രുഷ നടത്തും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സുവിശേഷ വേലക്കാരും വിശ്വാസികളും കൺവെൻഷനിൽ പങ്കെടുക്കും.

