ഐപിസി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് സോദരി സമാജത്തിനു പുതിയ ഭാരവാഹികൾ
ഹൈദരാബാദ് : ഐപിസി ഹൈദരാബാദ് - സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് വുമൺസ് ഫെലോഷിപ്പ് (സോദരി സമാജം) ജനറൽ ബോഡി മീറ്റിംഗ് സെൻ്റർ ശുശൂഷകൻ പാസ്റ്റർ സി.എം മാമ്മൻ്റെ അദ്ധ്യക്ഷതയിൽ നടന്നു. പുതിയ ഭാരവാഹികളായി പാസ്റ്റർ സി.എം മാമ്മൻ (രക്ഷാധികാരി), മോളി മാമ്മൻ (പ്രസിഡൻ്റ്), ബീനാ ബിജുമോൻ (വൈ. പ്രസി.), മേരി സജി (സെക്രട്ടറി), ലീനാ ബിജോയ് (ജോയൻ്റ് സെക്രട്ടറി), ആശാ ജോസഫ് (ട്രഷറാർ) എന്നിവരെയും കമ്മറ്റി അംഗങ്ങളായി ഷിബി ലിവിങ്ങ്സ്റ്റൺ, ആലീസ് ജോർജ്ജ് എന്നിവരെയും തിരഞ്ഞെടുത്തു.
വാർത്ത: പാസ്റ്റർ ലിവിങ്ങ്സ്റ്റൺ ഹൈദരാബാദ്

