സിഇഎം ജനറൽ ക്യാമ്പ് ഡിസം. 24 മുതൽ തിരുവനന്തപുരത്ത്
വാർത്ത: പാസ്റ്റർ ഷിബു ബേബി ജോൺ അടൂർ
തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനായായ ക്രിസ്ത്യൻ ഇവാൻജിലിക്കൽ മൂവ്മെൻ്റ് ( സിഇഎം) 66- മത് ജനറൽ ക്യാമ്പ് ഡിസംബർ 24 മുതൽ 26 വരെ തിരുവനന്തപുരം നെയ്യാർ ഡാം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻ്റ് സ്റ്റഡീസിൽ നടക്കും "EPIGINOSKO" (ലൂക്കോസ് 24:31) എന്നതാണ് ചിന്താവിഷയം.
പാസ്റ്റർ ഫിന്നി സാബു തീം പ്രെസൻ്റേഷൻ നടത്തും. ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോസഫ്, അന്തർദേശീയ സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ്, വൈസ് പ്രസിഡൻ്റന്മാരായ പാസ്റ്റർ വി.ജെ തോമസ്, പാസ്റ്റർ ജോൺസൺ കെ ശാമുവേൽ, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയി ചെറിയാൻ, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽസെക്രട്ടറി പാസ്റ്റർ പി.വി ചെറിയാൻ, പാസ്റ്റർ സുനിൽ സക്കറിയ, ഡോ. സജികുമാർ കെ.പി, പാസ്റ്റർ കാലേബ് ജി ജോർജ്ജ്, പാസ്റ്റർ റൂബിൾ ജോസഫ്, പാസ്റ്റർ സാം ജി, പാസ്റ്റർ റെന്നി വെസ്ലി, പാസ്റ്റർ രൂഫസ് ദാനീയേൽ, തുടങ്ങിയവർ പ്രസംഗിക്കും.
13 വയസിനു താഴെയുള്ളവർക്ക് വേണ്ടിയുള്ള കിഡ്സ് ക്യാമ്പിന് ട്രാൻസ്ഫോർമേഴ്സ് നേതൃത്വം നൽകും. പാസ്റ്റർ ഏബ്രഹാം ക്രിസ്റ്റഫറിൻ്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ദൈവവചന ക്ലാസ്സുകൾ, മിഷൻചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള ചർച്ചകൾ, ഫാമിലി - കൗൺസിലിംഗ് സെഷനുകൾ, മ്യൂസിക്ക് നൈറ്റ്, കുട്ടികൾക്കായി സിഇഎം കിഡ്സ് എന്നിവ ക്യാമ്പിൻ്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
സിഇഎം ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസ്, ജനറൽസെക്രട്ടറി പാസ്റ്റർ ടോണി തോമസ്, ജനറൽ ട്രഷറാർ ബ്രദർ റോഷി തോമസ്, ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം ജി കോശി എന്നിവർ നേതൃത്വം നൽകും.
Advt.





























Advt.

























