ഇമ്മാനുവൽ മിഷൻ ചാനൽ: ക്രൈസ്തവ പ്രഭാഷകർക്കും ഗായകർക്കും സുവർണ്ണാവസരം

ഇമ്മാനുവൽ മിഷൻ ചാനൽ: ക്രൈസ്തവ പ്രഭാഷകർക്കും ഗായകർക്കും സുവർണ്ണാവസരം

അങ്കമാലി: ഇമ്മാനുവേൽ മിഷൻ ചാനലിന്റെ പുതിയ സ്റ്റുഡിയോ ജനുവരി 7 സമർപ്പിച്ചു. പാസ്റ്റർ പി.റ്റി. വർഗീസ് വചന ശുശ്രൂഷ നിർവഹിച്ചു. പോൾസൺ കണ്ണൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. പാസ്റ്റർ വർഗീസ് തുടിയൻ (ചെയർമാൻ), പാസ്റ്റർ വിൽസൺ മാത്യു (പ്രസിഡൻ്റ്), 

പാസ്റ്റർ സുമിത്ത് കെ. എസ്. എന്നിവർ നേതൃത്വം നൽകുന്ന ഇമ്മാനുവേൽ മിഷൻ ടീമിൻ്റെ യൂട്യൂബ് ചാനലിലൂടെ വചന പ്രഭാഷണം, സംഗീത ശുശ്രൂഷ, പ്രയർ & വർഷിപ്പ്, മധ്യസ്ഥ പ്രാർത്ഥന എന്നിവ അതാത് സഭകളുടെയും സംഘടനകളുടെയും പേരിൽ നടത്തുവാൻ അവസരം ഒരുക്കുന്നു. 90 മിനിറ്റ് ലൈവ് പ്രോഗ്രാം നടത്താൻ കഴിയും. വിവരങ്ങൾക്ക്: പാസ്റ്റർ കെ.ജെ.മാത്യു (മാനേജിംഗ് ഡയറക്ടർ)-  99477 43346