വാഹനാപകടം: തൃശൂർ ചുള്ളിയിൽ സന്തോഷ് ഭാര്യ ജയന്തി (56) കർത്തൃസന്നിധിയിൽ

വാഹനാപകടം: തൃശൂർ ചുള്ളിയിൽ സന്തോഷ് ഭാര്യ ജയന്തി (56) കർത്തൃസന്നിധിയിൽ

തൃശൂർ : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നതിനിടെ തൃശൂർ ചുള്ളിയിൽ സന്തോഷ് ഭാര്യ ജയന്തി (56) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. നവംബർ 24 ന് തിങ്കളാഴ്ച രാവിലെ കൂർക്കഞ്ചേരിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ചായിരുന്നു അപകടം. തുടർന്ന് എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

സംസ്കാരം ഇന്ന് (നവംബർ 27 വ്യാഴാഴ്ച) രാവിലെ 10.30 ന് തൃശൂർ മിഷൻ ക്വാട്ടേഴ്സിലെ ഫുൾ ഗോസ്പൽ ചർച്ച് അങ്കണത്തിൽ ആരംഭിച്ച് ഉച്ചക്ക് 1 ന് പൂമല പീസ് ഗാർഡൻ സെമിത്തേരിയിൽ നടത്തപ്പെടും.

മക്കൾ - ജിതിൻ കുമാർ, നിവേദ.

മരുമക്കൾ - പാസ്റ്റർ ജിജോ ഹെബ്രോൻ (ഫുൾ ഗോസ്പൽ ചർച്ച്, ഇംഗ്ലീഷ് വർഷിപ്പ് ), ലിയാന.

ദുഃഖത്തിലിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

വാർത്ത ഡെന്നി പുലിക്കോട്ടിൽ

Advt.

സമകാലികം