അന്നമ്മ ബേബിയെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

അന്നമ്മ ബേബിയെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

തൊടുപുഴ: തൊടുപുഴ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ തൊടുപുഴ സെന്റർ തെക്കുംഭാഗം സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബേബി ജോണിന്റെ ഭാര്യ  അന്നമ്മ ബേബിയെ (62) വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപമുള്ള തൊടുപുഴ ആറിന്റെ കൈ തോട്ടിലാണ് വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തിയത്. വീടനടുത്തുുള്ള കനാലുകളിലും തോടുകളിലും കനത്ത മഴയെ തുടർന്ന് വെള്ളം അധികം ആയിരുന്നു. 

ഒക്ടോ.22 ബുധനാഴ്ച്ച രാത്രി മുതൽ കാണാതായെന്നു പരാതിയുണ്ടായിരുന്നു. കാണാതാകുമ്പോൾ രക്ത സമ്മർദ്ദം കൂടി ഡിപ്രെഷനിൽ ആയിരുന്നു. 

മൂന്നു മക്കൾ ഉണ്ട്.