വണ്ടിത്താവളത്ത് സംഗീത സന്ധ്യയും സുവിശേഷ പ്രഘോഷണവും
പാലക്കാട്: ഐപിസി കർമ്മേൽ സഭയുടെ ആഭിമുഖ്യത്തിൽ (പാലക്കാട് നോർത്ത് സെൻ്റർ) സംഗീത സന്ധ്യയും സുവിശേഷ പ്രഘോഷണം ഡിസംബർ 23, വൈകിട്ട് 4 മുതൽ നടത്തപ്പെടുന്നു. പാലക്കാട് നോർത്ത് സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. ഐപിസി മീനാക്ഷിപുരം സെൻ്റർ മിനിസ്റ്റർ പാ. ഫിജി ഫിലിപ്പ് വചനം ശുശ്രൂഷിക്കും. പ്രസിദ്ധരായ പാട്ടുകാർ ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാ. തോമസ് ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

