ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ നവം. 6 വ്യാഴാഴ്ച മുതൽ

ഐപിസി നോർത്തേൺ റീജിയൺ ജനറൽ കൺവൻഷൻ നവം. 6 വ്യാഴാഴ്ച മുതൽ

ന്യൂഡൽഹി: ഐപിസി നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനും ശുശ്രൂഷക സമ്മേളനവും നവംബർ 6 വ്യാഴാഴ്ച മുതൽ 9 ഞായറാഴ്ച വരെ, ന്യൂഡൽഹി, ജണ്ഡേവാലയിലെ അംബേദ്കർ ഭവനിൽ നടക്കും.  പാസ്റ്റർ ഡോ.സാബു വർഗീസ്, പാസ്റ്റർ നൂറുദ്ദീൻ മുള്ള, എന്നിവർ മുഖ്യ സന്ദേശം നൽകും. പ്രസിദ്ധ ക്രിസ്തീയ ഗായിക സിസ്റ്റർ പെർസിസ് ജോൺ നേതൃത്വം നൽകുന്ന സയോൺ സിംഗേഴ്സാണ് ഗാനശുശ്രൂഷയ്ക്ക് നിർവഹിക്കും

വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ രാവിലെ 9.30 ന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം 6 ന്  പൊതുയോഗവും നടക്കും.

നവംബർ 8 ശനിയാഴ്ച ഉച്ചക്ക് 2.30 ന് റീജിയന്റെ സണ്ടേസ്കൂൾ, പിവൈപിഎ എന്നിവയുടെയും രാവിലെ 11 മുതൽ മുതൽ സോദരി സമാജത്തിൻ്റെയും വാർഷിക സമ്മേളനം നടക്കും. 

9 ന് ഞായറാഴ്ച രാവിലെ 9 മുതൽ റീജിയണിലെ എല്ലാ സഭകളും ചേർന്നുള്ള സംയുക്ത ആരാധനയും നടക്കും. 

'അശാന്തിയുടെ നാളുകളിൽ സമാധാനം അനുഭവിക്കുകയും സമാധാനം ഉണ്ടാക്കുന്നവരായി ജീവിക്കുകയും ചെയ്ക' (മത്തായി 5:9; യോഹ 16:33) എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താവിഷയം. 

ഐപിസി എൻആർ സഭകളിലെ ദൈവദാസന്മാരും വിശ്വാസികളും മറ്റുംസംബന്ധിക്കുന്ന ഈ യോഗങ്ങളുടെ വിജയകരമായ നടത്തിപ്പിനായുള്ള വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി എക്സിക്യൂട്ടീവ്സ് അറിയിച്ചു.

                    അറിയിപ്പ്

ഐപിസി നോർത്തേൺ റീജിയന്റെ 56-ാമത് ജനറൽ കൺവൻഷനോടനു ബന്ധിച്ച് നവം.8, 9 തിയതികളിൽ ഗുഡ്ന്യൂസിൻ്റെ സ്റ്റാൾ പ്രവർത്തിക്കുന്നതായിരിക്കും. പുതിയ വരിക്കാരാകുന്നതിനും വരിസംഖ്യ പുതുക്കുന്നതിനും പരസ്യങ്ങൾ നല്കുന്നതിനും അവസരം