ചിൽഡ്രൻസ് ഫെസ്റ്റ് ഏപ്രിൽ 8 മുതൽ

ചേപ്പാട് : ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ ചിൽഡ്രൻസ് ഫെസ്റ്റ് ഏപ്രിൽ 08,09,10 തീയതികളിലായി ചേപ്പാട് പ്രത്യാശാ ദീപം ക്യാമ്പ് സെന്ററിൽ നടക്കും. ഏപ്രിൽ 8 രാവിലെ 8.15ന് രജിസ്ട്രേഷൻ ആരംഭിക്കും. 9.30 ന് ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജ്, ക്യാമ്പ് ഉത്ഘാടനം ചെയ്യും.
"അവനെ അറിയുക" എന്ന ചിന്താവിഷയത്തെ ആസ്‌പദമാക്കി വിവിധ സെഷനുകളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾ നയിക്കും.പാസ്റ്റർ ജെയ്‌സ് പാണ്ടനാട് വിഷയവതരണം നടത്തും. പാസ്റ്റർ തോമസ് ഫിലിപ്പ് വെൺമണി, പാസ്റ്റർ രാജൻ എബ്രഹാം (യു എ ഇ), ജെയിംസ് ജോർജ് വേങ്ങൂർ, പാസ്റ്റർ പ്രിൻസ് തോമസ് റാന്നി, ജിനു തങ്കച്ചൻ കുമളി, പാസ്റ്റർ റോയ് മാത്യു ബാംഗ്ലൂർ, അജി ജോർജ്, ഇവാ. ജോൺ ജേക്കബ്, ഡോ. സന്ദീപ്.ബി, സിസ്റ്റർ അക്സ സജി കോട്ടയം, എന്നിവർ ക്ലാസുകൾ നയിക്കും.
ഐ പി സി സൺഡേസ്കൂൾസ് അസോസിയേഷൻ പവർ വി ബി എസ്, കിഡ്സ് സെഷന് നേതൃത്വം നൽകും. പ്രസിദ്ധ സംഗീതജ്ഞൻ യേശുദാസ് ജോർജിന്റെ നേതൃത്വത്തിൽ സംഗീതനിശ അരങ്ങേറും. ജമൽസൺ പി. ജേക്കബ് സംഗീത ആരാധനക്ക് നേതൃത്വം നൽകും. മാജിക് ഷോ, പപ്പറ്റ് ഷോ, ക്യാമ്പ് ഫയർ, വിവിധ ഗെയിംമുകൾ, ടാലന്റ് നൈറ്റ്, കൗൺസിലിംഗ് സെഷൻ, ഗാന പരിശീലനം തുടങ്ങി വിവിധങ്ങളായ പോഗ്രാമുകൾ ക്യാമ്പിൽ ഉൾപെടുത്തിയിട്ടുണ്ട്. ഏപ്രിൽ 10ന് ഉച്ചയ്ക്ക് 2ന് സൺഡേസ്കൂൾ -പി വൈ പി എ സംയുക്ത വാർഷികം നടക്കും.
പാസ്റ്റർ എബ്രഹാം ജോർജ് ജനറൽ കൺവീനറും പാസ്റ്റർ മാത്യു എബ്രഹാം ക്യാമ്പ് ജനറൽ കോ- ഓർഡിനേറ്ററുമായുള്ള വിപുലമായ കമ്മിറ്റി ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
വെസ്ലി പി. എബ്രഹാം (മീഡിയ & പബ്ലിസിറ്റി)
Advertisement