ചണ്ണപ്പേട്ട കൺവെൻഷൻ ഏപ്രിൽ 7 മുതൽ

അഞ്ചൽ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ചണ്ണപ്പേട്ട ഗില്‍ഗാൽ സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 തിങ്കൾ മുതൽ 12 ശനി വരെ സുവിശേഷ മഹായോഗവും ഗാനശുശ്രൂഷയും ചർച്ച് ഓഫ് ഗോഡ് ചണ്ണപെട്ട പുതിയ കൺവൺഷൻ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ യോഗവും ഗാന ശുശ്രൂഷയും നടക്കും. എല്ലാദിവസവും പകൽ പത്ത് മുതൽ ഒരു മണിവരെ ഉണർവ് യോഗങ്ങൾ ഉണ്ടായിരിക്കും.
പാസ്റ്റർമാരായ ബി.മോനച്ചൻ കായംകുളം, ജോയ് പാറക്കൽ, എബി എബ്രഹാം കോട്ടയം, റെജി മാത്യു, സാജൻ മാത്യു മാവേലിക്കര, പി.സി ചെറിയാൻ, ജെയ്സ് പാണ്ടനാട്, റവ. ടി എ വർഗീസ് തിരുവല്ല എന്നിവർ ശുശ്രൂഷിക്കും. ഞായറാഴ്ച അഞ്ചൽ സെന്റർ സംയുക്ത ആരാധനയിൽ സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി പ്രസംഗിക്കും. ജെറുസലേം വോയിസ് ഏഴംകുളം അടൂർ, ഗാന ശുശ്രൂഷ നടത്തും. ചണ്ണപ്പേട്ട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബെൻസ് എബ്രഹാം ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.