ഐപിസി കുന്നംകുളം സെന്റർ: സാംസ്കാരിക സമ്മേളനവും ജൂബിലി കൺവെൻഷനും ജനു.1 മുതൽ
കുന്നംകുളം: ഐപിസി കുന്നംകുളം സെന്ററിൻ്റെ സാംസ്കാരിക സമ്മേളനവും ഗോൾഡൻ ജൂബിലി കൺവെൻഷനും ജനുവരി 1 വ്യാഴാഴ്ച മുതൽ 4 ഞായറാഴ്ച വരെ പോർക്കുളം രെഹോബോത്ത് ഗ്രൗണ്ടിൽ നടക്കും.
വ്യാഴാഴ്ച വൈകുന്നേരം 6 നു പാസ്റ്റർ കെ സാമൂവേൽ അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് ഉദ്ഘാടനം നിർവഹിക്കും.
പാസ്റ്റേഴ്സ് വർഗീസ് എബ്രഹാം, ഫെയ്ത് ബ്ലെസ്സൺ, റെജി മാത്യു, ജോൺസൺ ഡാനിയേൽ എന്നിവർ പൊതു യോഗങ്ങളിൽ പ്രസംഗിക്കും.

3 ന് ശനിയാഴ്ച രാവിലെ 11.30 മുതൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം വർഗീസ് അധ്യക്ഷത വഹിക്കുന്ന സാംസ്കാരിക സമ്മേളനം കെ. രാധകൃഷ്ണൻ എം പി ഉൽഘാടനം ചെയ്യും. കൂടാതെ സെന്ററിന്റെ 50 വർഷത്തെ ചരിത്രവും പ്രവർത്തനങ്ങളും മറ്റും ഉൾകൊള്ളുന്ന സ്മരണികയുടെ പ്രകാശനവും നടക്കും
ഇവാഞ്ചിലിസം ബോർഡ്, സോദരി സമാജം, ശുശ്രൂഷക സമ്മേളനം, സൺഡേ സ്കൂൾ എന്നിവയുടെ വാർഷികവും നടക്കും. 4 നു ഞായറാഴ്ച രാവിലെ 9 മുതൽ നടക്കുന്ന സംയുകത സഭായോഗത്തോടെ സമാപിക്കും.
Advt.






































Advt.
























