ഭക്തന്മാർക്ക് വർഗീയവാദികളാകാൻ കഴിയില്ല: ജെയിംസ് വർഗീസ് ഐഎഎസ്

സിവിൽ സർവീസ് റാങ്ക് ജേതാക്കളെ അനുമോദിച്ച് ഗുഡ്‌ന്യൂസ്

ഭക്തന്മാർക്ക് വർഗീയവാദികളാകാൻ കഴിയില്ല: ജെയിംസ് വർഗീസ് ഐഎഎസ്

റാങ്ക് ജേതാക്കൾ ഗുഡ്‌ന്യൂസ് പ്രവർത്തകർക്കൊപ്പം 

സാഭിമാനം... അഭിനന്ദനം...

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കാൻ ഒത്തുകൂടിയ സംഗമം ദൈവത്തിനുള്ള നന്ദി അർപ്പണമായി. ഗുഡ്‌ന്യൂസ് വാരികയുടെ നേതൃത്വത്തിൽ ഏപ്രിൽ 26ന് തിരുവനന്തപുരം പിഎംജി സഭാഹാളിൽ സംഘടിപ്പിച്ച അനുമോദനയോഗത്തിൽ പെന്തെക്കോസ്‌തിന്റെ അഭിമാനതാരങ്ങളായ ബെൻജോ പി. ജോസ് (59 -ാം റാങ്ക്), ഫെബിൻ ജോസ് തോമസ് (133 -ാം റാങ്ക്), മഞ്ജുഷ ബി. ജോർജ് (195 -ാം റാങ്ക്) എന്നിവർക്ക് ആദരവ് നൽകി.  ഗുഡ്‌ന്യൂസ് നൽകിയ സ്നേഹോഷ്‌മളമായ ആദരവ് ശ്രദ്ധേയമായി.

ജെയിംസ് വർഗീസ് ഐഎഎസ്

ബെൻജോ പി. ജോസ് കഴിഞ്ഞ വർഷം നടന്ന യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് അസി. കമാൻഡൻ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 58-ാമത്തെ റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവും നേരത്തെ കരസ്ഥമാക്കിയിരുന്നു. കേന്ദ്ര പോലീസ് സേനയുടെ അസി. കമാൻഡൻ്റ് തസ്‌തികയിൽ പ്രവേശനം ലഭിച്ച ബെൻജോ സിവിൽ സർവീ സ് പഠനത്തിനായി എക്‌സറ്റൻഷനിൽ ആയിരുന്നു. കേരള പോലീസ് സബ് ഇൻസ്പെക്ടർ തസ്‌തികയിൽ ഇപ്പോൾ ബെൻജോക്ക് സെല ക്ഷനും ലഭിച്ചിട്ടുണ്ട്. അടൂർ ദി പെന്തെക്കൊസ്ത് മിഷൻ സണ്ടേസ്കൂൾ ഹെഡ്മാസ്റ്ററും സംസ്ഥാന കൃഷി വകുപ്പ് അഡ്‌മിനിസ്ട്രേറ്റീ വ് അസിസ്റ്റന്റുമായ അടൂർ പുളിയുള്ളതറയിൽ ജോസ് ഫിലിപ്പിന്റെയും സ്റ്റേറ്റ് ബാങ്ക് മാനേജർ ബെറ്റിയുടെയും മൂത്ത മകനാണ് ബെൻജോ. സഹോദരൻ അലൻ പി. ജോസ് ബാംഗ്ലൂരിൽ ജോലിയും ജേണലിസം & മാസ്സ് കമ്യൂണി ക്കേഷൻ ബിരുദധാരിയുമാണ്.

റാങ്ക് ജേതാക്കൾ ഗുഡ്‌ന്യൂസ് പ്രവർത്തകർക്കൊപ്പം 

ഫെബിൻ ജോസ് തോമസിൻ്റെ രണ്ടാ മത്തെ സിവിൽ സർവീസ് നേട്ടമാണിത്. 2022-ൽ 254-ാമത്തെ റാങ്ക് നേടി ഐആർ എസ് (ഇൻകം ടാക്സ്) ഉദ്യോഗം നേടി. നിലവിൽ നാഗ്‌പൂർ എൻഎഡിറ്റി ട്രെയി നിങ്ങിലാണ്. പിടവൂർ വല്ല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിൻ്റെയും ലതയുടെയും മുന്നാമത്തെ മകനാണ്. ഡൽഹിയിലെ പഠനസമയത്ത് കരോൾബാഗ് ഐപിസിയിലും തിരുവനന്തപുരത്ത് പാളയം പിഎംജി യിലും ആരാധനയിൽ പങ്കെടുത്തിരുന്ന ഫെബിൻ കൊട്ടാരക്കര ഗ്രേയ്‌സ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗവും സഭയുടെ യുവജനസംഘടനയിലെ സജീവ സാന്നിധ്യവുമാണ്. സഹോദരങ്ങൾ: ഡോ. ഫേബാ ഗ്രേയ്‌സ് ജോസ് (ജർമ്മനി), ഡോ. കൃപ അന്ന ജോസ് (ബെംഗളൂരു). 

റിട്ട. ഐബി ഓഫീസറായ ജി. ബാബു രാജിന്റെയും ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക ലൗലിയുടെയും മകളായ മഞ്ജുഷ മൂന്നാം ശ്രമത്തിലാണ് സിവിൽ സർവീസ് വിജയം നേടിയത്. സമകാലിക സംഭവങ്ങളെക്കുറിച്ചുള്ള അറിവ് മെച്ചപ്പെടുത്താൻ പത്രവായനയായിരുന്നു ആശ്രയം. സഹോദരി അനുപമ വി. ജോർജ് കാറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. 

പ്രൊഫ. സാം സ്കറിയ

സമ്മേളനത്തിന് പിഎംജി ജനറൽ പ്രസിഡന്റ് പാസ്റ്റർ എം.എ. വർഗീസ് അധ്യ ക്ഷത വഹിച്ചു. ജെയിംസ് വർഗീസ് ഐ എഎസ് റാങ്ക് ജേതാക്കൾക്ക് മെമെന്റോ നൽകി മുഖ്യ പ്രഭാഷണം നടത്തി. ഉന്നത പദവികളിൽ എത്തുമ്പോൾ വന്ന വഴിമ റക്കുന്നവർ ആകരുതെന്നും ക്രിസ്തീയ മൂല്യങ്ങൾ ഉയർത്തിപിടിക്കുന്നവരാകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

റാങ്ക് ജേതാക്കളെ പരിചയപ്പെടുത്തി പ്രഭാഷണം നടത്തിയ പ്രൊഫ. സാം സ്കറിയ സിവിൽ സർവീസ് പരീക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും പെന്തെക്കോസ്ത് സമൂഹത്തിലെ വിദ്യാർഥികൾ മുന്നോട്ടു വരേണ്ട ആവശ്യകതയെക്കുറിച്ചും ബോധവത്കരണം നടത്തി. ഇത്തരം നേട്ടങ്ങ ളെ പ്രോത്സാഹിപ്പിക്കുന്ന ഗുഡ്‌ന്യൂസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം സമയം കണ്ടെത്തി. മിടുക്കരായ പ്രതിഭകളെ ആദരിക്കുകയും ആവശ്യമായ സഹായവും പ്രോത്സാഹനവും നൽകുന്ന തിൽ ഗുഡ്‌ന്യൂസ് എക്കാലവും ശ്രദ്ധകേ ന്ദ്രീകരിച്ചു വരുന്നതായി സജി മത്തായി കാതേട്ട് ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു.

പാസ്റ്റർ ജിജി സകറിയ, ജോയ്ക്‌കുട്ടി ഡാനിയേൽ, പീറ്റർ മാത്യു, എബിൻ എൽദോസ്, പാസ്റ്റർ സാബു ടി. സാം, പാസ്റ്റർ വത്സല ദാസ്, പാസ്റ്റർ സാം ടി. മുഖ ത്തല, മോൻസി മാമ്മൻ, ജോസ് ജോൺ കായംകുളം എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു. ഗുഡ്‌ന്യൂസ് തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ ഡേവിഡ് സാം സ്വാഗതവും ഗുഡ്ന്യൂസ് റസിഡന്റ് എഡിറ്റർ സന്ദീപ് വിളമ്പുകണ്ടം നന്ദിയും പറഞ്ഞു.

വിവിധ ദൃശ്യങ്ങൾ 

ബെൻജോ പി. ജോസ്

ഫെബിൻ ജോസ് തോമസ്

മഞ്ജു ഷ ബി. ജോർജ്

പാസ്റ്റർ എം.എ. വർഗീസ്

സജി മത്തായി കാതേട്ട്

സന്ദീപ് വിളമ്പുകണ്ടം

ഡേവിഡ് സാം

  മോൻസി മാമ്മൻ

പാസ്റ്റർ സാം ടി. മുഖത്തല,

Advertisement