പി.വൈ.പി.എ-യു.എ.ഇ റീജിയൻ നടത്തിയ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കളായി

പി.വൈ.പി.എ-യു.എ.ഇ റീജിയൻ നടത്തിയ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കളായി
പ്രബന്ധാവതരണ മത്സരത്തിൽ ജേതാക്കളായ പിവൈപിഎ എബനേസർ ദുബായ് ടീം

ഷാർജ: പി.വൈ.പി.എ - യു.എ.ഇ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രബന്ധാവതരണ മത്സരത്തിൽ പിവൈപിഎ എബനേസർ ദുബായ് ജേതാക്കളായി. 

യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പി.വൈപി.എ അംഗങ്ങൾ പങ്കെടുത്തു.

 പ്രബന്ധാവതരണ മത്സരം ഐ.പി.സി യുഎഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതരണ മത്സരത്തിൽ ഐപിസി ഷാർജ മൂന്നാം സ്ഥാനവും ഐപിസി അബുദാബി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

ഇന്നത്തെ കാലഘട്ടത്തിൽ യുവജനങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട വിഷയത്തെയാണ് യു.എ.ഇ റീജിയൻ പി വൈ.പി.ഐ ഒഫീഷ്യൽസ് മത്സരത്തിനായി തിരഞ്ഞെടുത്തത്. സുവിശേഷത്തിനെതിരെയുള്ള വെല്ലുവിളികൾ എന്നതായിരുന്നു വിഷയം. പ്രഗൽഭരായ മൂന്ന് പേരടങ്ങുന്ന ജഡ്ജിങ് പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്.