ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനു.7 മുതൽ

ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ജനു.7 മുതൽ

കൊച്ചി: ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷനും ക്യാമ്പും ജനുവരി 7 ബുധനാഴ്ച മുതൽ 11 ഞായറാഴ്ച വരെ പാലാരിവട്ടം ഫ്ലൈ ഓവറിനു സമീപമുള്ള സി.ഒ.ജി പാരിഷ് ഹാളിൽ നടക്കും.  ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് റവ. ജോൺസൺ തരകൻ ജനുവരി 7 ന്  വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും. 

റവ.ജോൺസൺ തരകൻ, പാസ്റ്റർ ഷാജി എം.പോൾ, പാസ്റ്റർ ജോ തോമസ്, വിൻസെൻ്റ് ചാർളി എന്നിവർ പ്രസംഗിക്കും. 

പകൽ ബൈബിൾ ക്ലാസുകൾ, തീം പ്രസന്റേഷൻ, യൂത്ത് കോൺഫറൻസ്, സൺഡേ സ്കൂൾ കോൺഫ്രൻസ്, സ്ത്രീകളുടെ കോൺഫറൻസ് സ്നാനശുശ്രൂഷ എന്നിവയും വെള്ളിയാഴ്ച രാവിലെ ഏഷ്യൻ ബൈബിൾ കോളേജ് ഗ്രാജുവേഷൻ സർവീസും ക്രമീകരിച്ചിട്ടുണ്ട്.

കേരളം, ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും.