കുന്നംകുളത്ത് പഠനോപകരണ വിതരണവും ഭവനനിർമ്മാണ സഹായ വിതരണവും മെയ് 26 ന്
തൃശൂർ: ഗുഡ്ന്യൂസ് വാരിക വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയായ ഗുഡ്ന്യൂസ് സൗഹൃദ സമിതി കുന്നംകുളം ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ മെയ് 26 ന് രാവിലെ 11 ന് പഠനോപകരണ വിതരണവും മേഖലയിലെ ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും ഫുൾ എ+ നേടിയ വിജയികൾക്കുള്ള ആദരവും കുന്നംകുളം അടുപ്പുട്ടി വി.നാഗൽ ചാപ്പൽ ഓഡിറ്റോറിയത്തിൽ നടക്കും.
കെ. രാധാകൃഷ്ണൻ എംപി ഉദ്ഘാടനം നിർവഹിക്കും. ഗുഡ്ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ സജി മത്തായി കാതേട്ട് മുഖ്യ അതിഥിയായിരിക്കും. സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസ് യു.കെ ഷാജഹാൻ ബോധവൽക്കരണ സന്ദേശം നൽകും. വിവിധ സഭാ സംഘടന നേതാക്കളും പങ്കെടുക്കും.
അർഹരായ നൂറു വിദ്യാർഥികൾക്കാണ് പഠനോപകരണങ്ങൾ നൽകുന്നത്. ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ കുന്നംകുളത്ത് നടക്കുന്ന ഭവനനിർമ്മാണത്തിന്റെ ആദ്യഗഡു ഫണ്ട് വിതരണവും ചികിത്സാ വിതരണവും നടക്കും.
പാസ്റ്റർ എം.ജി ഇമ്മാനുവേൽ (പ്രസിഡൻറ്), പാസ്റ്റർ പി. ഷാജൻ സഖറിയ (സെക്രട്ടറി), ഇവാ. റോയിസൺ ഐ . ചീരൻ (ട്രഷറാർ), ഡോക്ടർ സാജൻ സി. ജേക്കബ് (കോർഡിനേറ്റർ), പാസ്റ്റർമാരായ സി. ഐ കൊച്ചുണ്ണി, പി. സി. ലിബിനി (വൈസ് പ്രസിഡൻ്റുമാർ), പാസ്റ്റർ കുര്യാക്കോസ് ചക്രമാക്കീൽ (ജോ. സെക്രട്ടറി), പാസ്റ്റർ അനിൽ തിമോത്തി (ചാരിറ്റി കൺവീനർ), പാസ്റ്റർ കെ.ജെ ജോണി (പ്രോഗ്രാം കൺവീനർ) എന്നിവർ നേതൃത്വം നൽകും.
Advertisement














































