കോയമ്പത്തൂരിൽ ദൈവസഭാ ആലയത്തിന് തറക്കല്ലിട്ടു


കോയമ്പത്തൂരിൽ ദൈവസഭാ ആലയത്തിന് തറക്കല്ലിട്ടു
ad
ad
ad

കോയമ്പത്തൂർ:  ടൗൺ ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ കേരളാ സ്റ്റേറ്റ്  കോയമ്പത്തൂർ ടൗൺ സഭയ്ക്കായി പണി കഴിക്കുന്ന ആരാധനാലയത്തിന്റെ ശിലസ്ഥാപനം സെപ്റ്റംബർ 8 ചൊവ്വാഴ്ച 10മണിക്ക് പാലക്കാട്‌ സെൻ്റർ ശൂശ്രൂഷകൻ പാസ്റ്റർ . എം ഇ റെജിയുടെ അദ്ധ്യക്ഷതയിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് അസ്സിസ്റ്റൻ്റ് ഓവർസീയർ ഡോ. ഷിബു കെ മാത്യു ശിലാസ്ഥാപനം നിർവ്വഹിച്ചു. 

ad
ad
ad

ഓൾ ഇന്ത്യാ ഗവേണിങ് ബോഡി അംഗം പാസ്റ്റർ ഷിജു മത്തായി സങ്കീർത്തനം വായിച്ചു. ലിറ്ററേച്ചർ ഡയറക്ടർ പാസ്റ്റർ മാത്യു ബേബി പ്രാർത്ഥിച്ചു. കോയസത്തൂർ ദൈവസഭാ ശുശ്രൂഷകൻ പാസ്റ്റർ ജിൽസ് പി കുര്യൻ നേതൃത്വം നൽകി. സഹോദരങ്ങൾ മാത്യൂസ്, സുനിൽ, സാം,

ബെൻസൺ, ജോയൽ സുന്ദർരാജ്, ഷിനു തുടങ്ങിയവർ പങ്കെടുത്തു. കോയമ്പത്തൂർ പട്ടണത്തിൽ ഇദം പ്രഥമമായാണ് ഒരു മലയാളി പെന്തക്കോസ്ത് സഭയുടെ സ്വന്തമായ ആരാധനാലയം പണിയപ്പെടുന്നത്. പട്ടണത്തിന്റെ ഹൃദയഭാഗത്ത് ആദ്യത്തെ മലയാളി പെന്തകോസ്ത് ആരാധന ആലയം നമ്മുടെ സമൂഹത്തിന് അഭിമാനമാകും എന്നതിന് സംശയമില്ല. പാസ്റ്റർ ജിൽസ് പി കുര്യനും കൂടുംബവും ഭീർഘ വർഷങ്ങളായി ഇവിടെ താമസിച്ച് പ്രവൃത്തിക്കുന്നു. വിവരങ്ങൾക്ക്: 904 25 85 447