ഒരു കപ്പല്‍ യാത്ര

ഒരു കപ്പല്‍ യാത്ര

മനു ഫിലിപ്പ് ഫ്ലോറിഡ

തീരത്തെ ഉല്ലാസയാത്രകള്‍ക്കായി, ഏത് തിരഞ്ഞെടുത്ത് തുക നല്‍കേണമെന്നത് യാത്രക്കാരുടെ സ്വാതന്ത്ര്യമാണ്. വാഷ് ആന്‍ഡ് ഫോള്‍ഡ് ലോണ്‍ട്രി ബാഗ് ഓരോ റൂമിലും നിക്ഷേപിച്ചിട്ടുണ്ട്. റൂം സര്‍വീസ് ദിവസത്തില്‍ രണ്ടുതവണയുണ്ട്. ഫോട്ടോ ആര്‍ട്ടിസ്റ്റുകള്‍ രസകരമായ ഓര്‍മകള്‍ സൂക്ഷിക്കത്തക്ക നല്ല ക്വാളിറ്റി പടങ്ങള്‍ എടുത്തു തരുവാന്‍ സദാ ജാഗരൂകരാണ്. പ്രിന്‍റ്, ഡിജിറ്റല്‍ ഫോട്ടോ പാക്കേജുകളൊക്കെ ലഭ്യമാണ്. കപ്പലിലെ ഓരോ ഉദ്യോഗസ്ഥരെയും തിരിച്ചറിയുന്നത് അവരുടെ യൂണിഫോമിന്‍റെ തോളില്‍ മങ്ങിയ സ്വര്‍ണ്ണവരകള്‍ അല്ലെങ്കില്‍ യൂണിഫോമിന്‍റെ എപ്പൗലെറ്റുകളായി കാണാം. എന്നാല്‍, ആ വരകള്‍ എന്താണ് അര്‍ഥമാക്കുന്നത്. മറൈന്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ കറുത്ത പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വരകളായിരിക്കും. പര്‍പ്പിള്‍ പശ്ചാത്തല ത്തില്‍ പ്രൊപ്പല്ലറുള്ള സ്വര്‍ണ്ണ വരകളായിരിക്കും എഞ്ചിനീയേഴ്സ് എപ്പൗലെറ്റുകളില്‍. ടൈറ്റാനിക്കിലെ മാരിടൈം എഞ്ചിനീയര്‍മാരുടെ ഓര്‍മയെ മാനിക്കുവാനുള്ളതാണ് പര്‍പ്പിള്‍. ഹോട്ടല്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ എപ്പൗലെറ്റുകള്‍ക്ക് വെളുത്ത പശ്ചാത്തലത്തില്‍ സ്വര്‍ണ്ണ വര കളായിരിക്കും, പാരിസ്ഥിതിക ഓഫീസര്‍ എപ്പൗലെറ്റുകളില്‍ സാര്‍വത്രിക റീസൈക്കിള്‍ ചിഹ്നത്തോടു കൂടിയ പച്ച പശ്ചാത്തലത്തില്‍ മൂന്ന് സ്വര്‍ണ്ണ വരകള്‍ അടങ്ങിയിരിക്കുന്നു. മെഡിക്കല്‍ സംഘം ചുവന്ന പശ്ചാത്തലത്തില്‍ സ്വര്‍ണ്ണവരകളായിരിക്കും. അത് റെഡ്ക്രോസുമായും റെഡ് ക്രസന്‍റുമായുള്ള മെഡിക്കല്‍ സഹായത്തിന്‍റെ ബന്ധത്തെ സൂചിപ്പിക്കുന്നു. 

ചില ആധുനിക ക്രൂയിസ് കപ്പലുകളുടെ വലിപ്പം കാണുമ്പോള്‍, പ്രത്യേകിച്ച് മെഗാ ക്രൂയിസ് കപ്പലുകളുടെ വലിപ്പം കാണുമ്പോള്‍, വാട്ടര്‍ ലൈനിന് മുകളില്‍ കാണുന്ന വലിയ അളവു മായി താരതമ്യപ്പെടുത്തുമ്പോള്‍ ക്രൂയിസ് കപ്പലിന്‍റെ എത്രത്തോളം ഭാഗം വെള്ളത്തിനടിയിലാണെന്ന് ആളുകള്‍ ചിന്തിക്കുന്നത് സാധാരണമാണ്. ഉത്തരം അതിശയിപ്പിച്ചേക്കാം. കാരണം, ക്രൂയിസ് കപ്പലിന്‍റെ വലിപ്പവുമായി ബന്ധപ്പെട്ട്, അതിശയകരമെന്നു പറയട്ടെ, കപ്പലിന്‍റെ കുറച്ച് ഭാഗം വെള്ളത്തിനടിയിലാണ്. കപ്പല്‍ പൊങ്ങിക്കിടക്കണമെങ്കില്‍ ഇത് ഏകദേശം 30 അടിക്ക് തുല്യമാണ്. കപ്പലിന്‍റെ പുറംചട്ടയുടെ അണ്ടര്‍വാട്ടര്‍ ഭാഗം സാധാരണയായി വീതിയുള്ളതാണ്, ക്രൂയിസ് കപ്പല്‍ വലുതാകുന്തോറും ക്രൂയിസ് കപ്പല്‍ ഡ്രാഫ്റ്റുകള്‍ ആഴത്തിലായിരിക്കും എന്നതിന് ആനുപാതികമായി പരസ്പരബന്ധിതമാണ്. എന്നാല്‍ ശരാശരി, ഇത് ഇപ്പോഴും കപ്പലിന്‍റെ മൊത്തം ഉയരത്തിന്‍റെ 10% ആയിരിക്കും. ക്രൂയിസ് കപ്പലിന്‍റെ 10% മാത്രമേ വെള്ളത്തിനടിയില്‍ ഉള്ളൂവെങ്കിലും, കപ്പലിന്‍റെ ഭാരത്തിന്‍റെ ഭൂരിഭാഗവും ഈ താഴത്തെ ഭാഗം കുറഞ്ഞ ഗുരുത്വാകര്‍ഷണ കേന്ദ്രം ഉറപ്പാക്കുന്നു. വലിയ ക്രൂയിസ് കപ്പലില്‍ കൂടുതല്‍ ഡെക്കുകളുമുണ്ട്. അതെല്ലാം കപ്പലിന്‍റെ ഭാരം വര്‍ധിപ്പിക്കും. ഇത് ഡ്രാഫ്റ്റ് എന്നറിയപ്പെടുന്നു. ക്രൂയിസ് കപ്പലിനു ഡ്രാഫ്റ്റ് പ്രധാനമാണ്. കാരണം കപ്പലിന്‍റെ ഒരു ഭാഗവും തറയുമായി സമ്പര്‍ക്കം പുലര്‍ത്താതെ തന്നെ സുരക്ഷിതമായി പ്രവേശിക്കാന്‍ കഴിയുന്ന തുറമുഖങ്ങള്‍ ആവശ്യമാണ്. 

ഒരു ക്രൂയിസ് കപ്പലില്‍ എത്ര ഡെക്കുകള്‍ വെള്ളത്തിനടിയിലാണ്? ക്രൂയിസ് കപ്പലിന്‍റെ വലുപ്പവും തരവും അനുസരിച്ച്, വെള്ളത്തിനടിയില്‍ സാധാരണയായി ഒന്നോ ചിലപ്പോള്‍ രണ്ടോ ഡെക്കുകള്‍ ഉണ്ട്. ഒരു ക്രൂയിസ് കപ്പലിന്‍റെ ഡെക്ക് പ്ലാന്‍ ഡെക്ക് 1-ല്‍ ആരംഭിച്ചാലും, അത് കപ്പലിലെ ഏറ്റവും താഴ്ന്ന ഡെക്കാണെന്ന് അര്‍ഥമാക്കുന്നില്ല. ഇത് യാത്രക്കാര്‍ക്കുള്ള ഡക്കിലും ഏറ്റവും താഴ്ന്നതാണ്. ഈ ലോവര്‍ ഡെക്കുകളില്‍ നൂറു കണക്കിന് ക്രൂ ക്യാബിനുകള്‍ ഉണ്ടാകും. താഴത്തെ ഡെക്കുകള്‍ക്ക് വിവിധ എഞ്ചിനുകള്‍, മെക്കാനിക്കല്‍ മുറികള്‍, ഭക്ഷ്യ സംഭരണ യൂണിറ്റുകള്‍, ഇന്ധനം, ശുദ്ധജല ടാങ്കുകള്‍ തുടങ്ങി ആയിരക്കണക്കിന് ടണ്‍ വഹിക്കുവാന്‍ കഴിയും. എഞ്ചിന്‍മുറികളിലെ യന്ത്രസാമഗ്രികള്‍, പ്ലംബിംഗിന്‍റെ പിണ്ഡം, എയര്‍ കണ്ടീഷനിംഗ്, അലക്കല്‍, മെഡിക്കല്‍ സെന്‍റര്‍, ജയില്‍, മോര്‍ച്ചറി, ജോലിക്കാര്‍ക്ക് മാത്രമുള്ള സോഷ്യല്‍ റൂമുകള്‍ ഇതൊക്കെ ഭൂരിഭാഗവും വെള്ളത്തിനടിയിലാണ്. ഇത് കപ്പലിനെ സ്ഥിരതയോടെയും നിവര്‍ന്നും നിലനിര്‍ത്തുന്നതിനും ക്രൂയിസ് കപ്പല്‍ മറിഞ്ഞു വീഴുന്നത് തടയുന്നതിനും ഒരു സുപ്രധാന ഘടകമാണ്. ക്രൂയിസ് കപ്പലുകള്‍ക്ക് വെള്ളത്തിനടിയില്‍ അല്ലെങ്കില്‍ ജലനിരപ്പിന് താഴെ സ്റ്റേറ്റ്റൂമുകള്‍ ഇല്ല. ക്രൂ അംഗങ്ങള്‍ക്ക് താമസിക്കാനും ഉറങ്ങാനുമുള്ള ക്യാബിനുകള്‍ മാത്രമേയള്ളൂ. ഇവ വളരെ ചെറുതും ജനാലകളില്ലാത്തതുമാണ്. ക്രൂയിസ് കപ്പല്‍ വേഗത അളക്കുന്നത് നോട്ടീക്കിള്‍ മൈലിലാണ്. ഒരു നോട്ടീക്കിള്‍ മണിക്കൂറില്‍ 1.15 മൈല്‍ ആണ്. ഒരു ആധുനിക ക്രൂയിസ് കപ്പലിന്‍റെ ശരാശരി വേഗത പരമാവധി 30 നോട്ടിക്കിളാണ് (34.5 മൈല്‍). സെലിബ്രിറ്റി ക്രൂയിസുകള്‍ക്കായുള്ള അഞ്ച് സോള്‍സ്റ്റിസ് ക്ലാസ് കപ്പലുകളില്‍ രണ്ടാമത്തേതാണ് സെലി ബ്രിറ്റി എഡ്ജ്, ഇതിനു 6 വര്‍ഷം പഴക്കമുള്ളതാണ്. 

ഒരു ക്രൂയിസ് കപ്പല്‍ നിര്‍മ്മിക്കാന്‍ ഏകദേശം 750 മില്യണ്‍ ഡോളര്‍ ചിലവ് വരും. എഡ്ജില്‍ 3,405 യാത്രക്കാരെയും 1,377 ജീവനക്കാരെയും ഉള്‍ക്കൊള്ളാന്‍ കപ്പലിന് കഴിയും. ആകെ 14 ഡെക്കുകള്‍ ഉണ്ട്. കപ്പലിന് 130,818 മൊത്തം ടണ്ണും 1,004 അടി നീളവുമുണ്ട്. കപ്പലില്‍ മൊത്തം 1,467 സ്റ്റേറ്റ് റൂമുകള്‍ ഉണ്ട്. എന്നാല്‍, അവയില്‍ 918 എണ്ണം വരാന്തയുള്ളതാണ്. കപ്പലില്‍ ആകെ 156 സ്യൂട്ടുകള്‍ തിരഞ്ഞെടുക്കാനുണ്ട്. 29 വ്യത്യസ്ത ഡൈനിംഗ് വേദികള്‍, 4 ഡൈനിങ്ങ് റെസ്റ്ററെന്‍റ്സ്, ഔട്ട്ഡോര്‍ വിനോദവും വിശ്രമവും. സെലിബ്രിറ്റി എഡ്ജില്‍ ഒഴിവുസമയവും വളരെ സവിശേഷമായ വിനോദങ്ങള്‍ കണ്ടെത്താനാകും. കടല്‍ തികച്ചും ശാന്തമായിരുന്നു. പ്രകൃതിയിലാകെ ഇരുട്ട് വാരിവിതറിക്കൊണ്ട് അസ്തമയസൂര്യന്‍ പടിഞ്ഞാറു കടലില്‍ മുങ്ങി മരിച്ചു. അന്നത്തെ പകലിന്‍റെ ആയുസ്സ് കുറഞ്ഞുകുറഞ്ഞ് ഇല്ലാതെയായി. കടല്‍ ആകാശത്തിന്‍റെ മങ്ങിയ വെളിച്ചം പുതച്ചു നിദ്രാവസ്ഥയില്‍, അങ്ങിങ്ങു തിരമാലകളുടെ നിരത്തലപ്പുകള്‍ മാത്രമാണ് അനന്തവിസ്തൃത സമുദ്രത്തിലെ അനക്കം. മെയ് മുതല്‍ ഓഗസ്റ്റ് വരെയേ ഇവിടേക്ക് കപ്പല്‍ യാത്രയുള്ളു. കടലിന്‍റെ വിദൂരമായ ഇരമ്പലും കാറ്റിന്‍റെ ചൂളം വിളിയുമല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കാനില്ല. കണ്ണെത്താ ദൂരത്തോളം ചക്രവാളങ്ങളോളം വരെ കടല്‍ ഒരു അപാരദൃശ്യം പോലെ പരന്ന് കിടക്കു ന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഒരു സെലിബ്രിറ്റി ടുഡേ ന്യൂസ് പേപ്പര്‍ ലഭിക്കും. അത് പിറ്റേദിവസത്തേക്കുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. മിക്ക ദിവസങ്ങളും കപ്പലില്‍ അധികാരികള്‍ അനുവദിച്ചു തന്ന വിശാലമായ മുറിയില്‍ പ്രാര്‍ഥനാമീറ്റിംഗുകളും ആരാ ധനാ മീറ്റിംഗുകളും നടത്തുവാന്‍ കഴിഞ്ഞത് അനുഗ്രഹകരമായിരുന്നു. അലക്സ് കുര്യന്‍റെയും, കോശി കുടുംബത്തിന്‍റെയും സാന്നിധ്യ സഹകരണങ്ങള്‍ സന്തോഷപ്രദമായിരുന്നു. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് സെലിബ്രിറ്റി ഷോ ടൈം ഉണ്ട്. ആളിന്മേലാളുകള്‍ കയറി ഗോപുരംപോലെയും പൂക്കള്‍ വിരിയും പോലെയൊക്കെ നയനാന്ദകരമായ അത്ഭുതകരമായ കായികാഭ്യാസങ്ങള്‍, നുര്‍ത്തനൃത്തങ്ങള്‍, മാജിക് ഷോസ്, ഇങ്ങനെ പലതും ആളുകളെ രസിപ്പിക്കുന്നതിനായി ചെയ്യാറുണ്ട്. ആദ്യരാത്രിയും, രണ്ടാമത്തെ ദിവസം പകലും രാത്രിയും കപ്പല്‍ സമുദ്രത്തിലൂടെ യാത്ര ചെയ്തു കൊണ്ടിരുന്നു.  

(തുടരും)