കളമശ്ശേരി ഫെയ്ത്ത് സിറ്റിയിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർഥനയ്ക്ക് ഇന്നു തുടക്കം

എറണാകുളം: കളമശ്ശേരി ഫെയ്ത്ത് സിറ്റി ചർച്ചിൽ ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥനയ്ക്കു ഇന്നു ഏപ്രിൽ 14 മുതൽ തുടക്കം. പകൽ മീറ്റിങ്ങുകൾ രാവിലെ 10 നും വൈകുന്നേരത്തെ മീറ്റിങ്ങ് 6 നു ആരംഭിക്കും.
'നിങ്ങൾ സ്നേഹത്തിൽ തികവുള്ളവരാകുക' (1 യോഹന്നാൻ 4:18) എന്നതാണ് പ്രാർത്ഥനയുടെ തീം. പാസ്റ്റർ വൈ. റെജി, ഡോ. ഷിബു കെ മാത്യു, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ പി.സി. ചെറിയാൻ, പാസ്റ്റർ കെ. ജെ. തോമസ് (കുമിളി), പാസ്റ്റർ രാജു മേത്ര, പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ, പാസ്റ്റർമാരായ എം. എ.ജോൺ, ജോൺ കുണ്ടറ, സാം ചന്ദ്രശേഖരൻ, ഷിബു ഏബ്രഹാം എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. ഫെയ്ത്ത് സിറ്റി സീനിയർ പാസ്റ്റർ ബാബു ജോൺ, പാസ്റ്റർമാരായ കെ.വി.സാമുവൽ, ഡോ.സിനി ജോയ്സ് മാത്യു, ജോയി വി മാത്യു എന്നിവർ നേതൃത്വം നൽകും.