ചാർളി കിർക്കിന് മരണാന്തര പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവാർഡ് പ്രഖ്യാപിച്ച് ട്രമ്പ്

ചാർളി കിർക്കിന് മരണാന്തര പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം അവാർഡ് പ്രഖ്യാപിച്ച് ട്രമ്പ്

വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം

കഴിഞ്ഞ ദിവസം അമേരിക്കയിൽ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ട ചാർളി കിർക്കിന് മരണാനന്തരം പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുമെന്ന് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചു: "ചാർളി തന്റെ തലമുറയിലെ ഒരു അതികായനായിരുന്നു, സ്വാതന്ത്ര്യത്തിന്റെ ചാമ്പ്യനായിരുന്നു." പ്രസിഡന്റ് ട്രമ്പ് കൂട്ടി ചേർത്തു. ഒരു അമേരിക്കൻ പൗരന് ലഭിക്കുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം.

പെന്റഗണിൽ വെച്ചു നടന്ന സെപ്റ്റംബർ 9/11 അനുസ്മരണ സമ്മേളനത്തിലാണ് ട്രമ്പ് ഈ പ്രഖ്യാപനം നടത്തിയത്.