ഗുഡ്ന്യൂസും ഐപിസി മേപ്രാൽ വെസ്റ്റ് സഭയും ചേർന്ന് പഠനോപകരണ വിതരണം നടത്തി
തിരുവല്ല: ഗുഡ്ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിയും മേപ്രാൽ വെസ്റ്റ് ഐപിസി സഭയും ചേർന്ന് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാറും പഠനോപകരണങ്ങളുടെ വിതരണവും ഐപിസി തിരുവല്ല സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ചാക്കോ ജോൺ ഉദ്ഘാടനം ചെയ്തു.
വെസ്റ്റ് സഭാ പ്രസിഡൻ്റ് പാസ്റ്റർ മാത്യു ജോർജ് നിരണം അധ്യക്ഷത വഹിച്ചു. സഭാ സെൻ്റർ സെക്രട്ടറി പാസ്റ്റർ അജു അലക്സ്, ട്രഷറർ ജോജി ഐപ്പ് മാത്യൂസ് എന്നിവർ പ്രസംഗിച്ചു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയവരെ അനുമോദിച്ചു.

