ഫെയ്ത്ത് മാൾട്ടയുടെ വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 4 മുതൽ

മാൾട്ട: സുവിശേഷ മഹായോഗവും സംഗീതവിരുന്നും മാൾട്ടയിലെ പ്രഥമ പെന്തെക്കോസ്ത് കൂട്ടായ്മയായ ഫെയ്ത്ത് മാൾട്ടയുടെ മൂന്നാമത് വാർഷിക കൺവെൻഷനും സംഗീതവിരുന്നും സെപ്റ്റംബർ 4 മുതൽ 7 വരെ മാൾട്ട യൂണിവേഴ്സിറ്റി കോൺഫറൻസ് ഹാൾ ,എംസിദയിൽ വൈകിട്ട് 6.30 മുതൽ നടക്കും. പാസ്റ്റർ ജേക്കബ് മാത്യു യുഎസ്എ പ്രസംഗിക്കുും.  പാസ്റ്റർ ഫ്ലവി ഐസക്ക് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. വെള്ളി, ശനി ദിവസങ്ങളിൽ യൂത്ത് കോൺഫറൻസും, ഫാമിലി കോൺഫറൻസും രാവിലെ10  മുതൽ ലൂവായിലുള്ള ഫെയ്ത്ത് മാൾട്ട ചർച്ചിലും നടക്കും.

സെപ്റ്റംബർ 7 ഞായറാഴ്ച സംയുക്ത ആരാധനയോടെ യോഗങ്ങൾ പര്യവസാനിക്കും. എല്ലാ ആത്മീയ കൂട്ടായ്മകൾക്കും പാസ്റ്റർ ബാബു വർഗീസ് നേതൃത്വംനൽകും .