കുന്നംകുളം യുപിഎഫ് ഗാനസന്ധ്യ ജൂൺ 22 ന്
കുന്നംകുളം: യുണൈറ്റഡ് പെന്തെക്കോസ്ത് ഫെല്ലോഷിപ്പിൻ്റെ അഭിമുഖ്യത്തിൽ ഗാനസന്ധ്യയും അനുമോദന സമ്മേളനവും ജൂൺ 22 ഞായറാഴ്ച വൈകിട്ട് 4 ന് കുന്നംകുളം ടൗൺ ഹാളിൽ നടക്കും.
ക്രൈസ്തവ കൈരളിക്ക് ഒട്ടേറെ ഗാനങ്ങൾ സമ്മാനിച്ച കുന്നംകുളത്തെ ക്രൈസ്തവ ഗാനരചയിതാക്കളായ റ്റി.പി.മാത്യു സന്യാസി, പാസ്റ്റർ പി.വി. ചുമ്മാർ, പാസ്റ്റർ കെ.വി. ജോസഫ് (ഇട്ടിയേര ഉപദേശി), വി.നാഗൽ, കെ.വി ചേറു ഉപദേശി, സി.വി.താരപ്പൻ ഉപദേശി, പി.വി.തൊമ്മി ഉപദേശി, പാസ്റ്റർ ഭക്തവൽസലൻ തുടങ്ങിയവരുടെ ഗാനങ്ങളുടെ സംഗീതാവിഷ്കാരം ഉണ്ടായിരിക്കും. കൃപാ വേയ്സ്, തൃശൂർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
യുപിഎഫ് ഗ്ലോബൽ അലൈയൻസ് ജനറൽ ചെയർമാർ പാസ്റ്റർ സാം.പി. ജോസഫ് ഉത്ഘാടനം ചെയ്യും. ഗുഡ്ന്യൂസ് എക്സിക്യൂട്ടിവ് എഡിറ്റർ സജി മത്തായി കാതേട്ട് എസ്എസ്എൽസി, പ്ലസ് ടുവിന് ഫുൾ എ പ്ലസ് നേടിയ കെനസ്സ് കെ.കോശി, സ്നേഹ പി.എസ്, അക്സ പി.എം, സിസി സത്യൻ എന്നിവർക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്യും.
യുപിഎഫ്. ചെയർമാൻ പാസ്റ്റർ ഇ. ജി ജോസ് അദ്ധക്ഷത വഹിക്കും. ഡോ. സാജൻ സി.ജേക്കബ്, ഇവാ.റോയ്സൺ ഐ ചീരൻ എന്നിവർ ഗാനാവതരണം നടത്തും.
പ്രസിഡണ്ട് പാസ്റ്റർ ബെന്നി ജോസഫ്, ജനറൽ സെക്രട്ടറി പാസ്റ്റർ അനിൽ തിമോത്തി, സെക്രട്ടറി പാസ്റ്റർ പി.ജെ ജോണി തുടങ്ങിയവർ നേതൃത്വം നൽകും.
Advertisement




















































