ഗുഡ്ന്യൂസ് സ്റ്റഡിസർക്കിൾ: സംവാദം ജനു. 21 ന്; പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ

ഗുഡ്ന്യൂസ് സ്റ്റഡിസർക്കിൾ: സംവാദം ജനു. 21 ന്; പാസ്റ്റർ വി.പി ഫിലിപ്പ് മുഖ്യ പ്രഭാഷകൻ

മനാമ: ഗുഡ്ന്യൂസ് ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗുഡ്ന്യൂസ് സ്റ്റഡി സർക്കിൾ ഓൺലൈൻ ഫ്ലാറ്റ് ഫോമിൽ നടത്തുന്ന സംവാദം ജനുവരി 21 ബുധനാഴ്ച രാത്രി ഇൻഡ്യൻ സമയം രാത്രി 8:30 മുതൽ 10വരെ, ബഹ്‌റൈൻ, ഖത്തർ, റിയാദ് സമയം: വൈകുന്നേരം 6 മുതൽ 7.30 വരെ, യുഎഇ സമയം: വൈകുന്നേരം 7 മുതൽ രാത്രി 8.30 വരെ നടക്കും.

'സൈബർ ആത്മീയത: വെല്ലുവിളികളും പ്രതികരണങ്ങളും' എന്ന വിഷയത്തെക്കുറിച്ച് പ്രശസ്ത ബൈബിൾ പ്രഭാഷകൻ പാസ്റ്റർ വി.പി ഫിലിപ്പ് പ്രഭാഷണം നടത്തും. ബഹ്റൈൻ ചാപ്റ്റർ ഭാരവാഹികൾ നേതൃത്വം നൽകും.

വിവരങ്ങൾക്ക്: വാട്ട്സ്ആപ്പിൽ ബന്ധപ്പേടേണ്ട നമ്പർ: +91 80898 17471, +91 94473 72726