ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷൻ ജനു. 29 ഇന്ന് മുതൽ
ബെംഗളൂരു: ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ജനുവരി 29 ഇന്ന് മുതൽ ഫെബ്രു. 1 ഞായർ വരെ ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഗ്രൗണ്ടിൽ നടക്കും. ഇന്ന് വൈകിട്ട് 6ന് സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ.ഡോ.വർഗീസ് ഫിലിപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ഐപിസി ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഡോ. ടി.വത്സൻ ഏബ്രഹാം മുഖ്യാതിഥി ആയിരിക്കും.
ദിവസവും വൈകിട്ട് 6 മുതൽ നടക്കുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.വി. ജോസ്, വർഗീസ് മാത്യൂ, പി.പി.ജോസഫ്,പി.സി. ചെറിയാൻ, പാസ്റ്റർ ഡോ. അലക്സ് ജോൺ, പാസ്റ്റർ ഡോ. വി.പി.ജോസ് , കന്നട പ്രഭാഷകരായ പാസ്റ്റർ വിൻസൻ്റ് അമൽദാസ്, പാസ്റ്റർ പി.ശാമുവേൽ എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. പാസ്റ്റർ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തിൽ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.
കൺവൻഷനിൽ ദിവസവും വൈകിട്ട് 6 മുതൽ ഗാനശുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ നടക്കും. ജനുവരി 29 ന് രാവിലെ 10 ന് ശുശ്രൂഷക സമ്മേളനം , വെള്ളി ,ശനി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെ ബൈബിൾ ക്ലാസ്, 10 ന് പൊതുയോഗം , വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ വുമൺസ് ഫെലോഷിപ്പ് സമ്മേളനം പ്രസിഡൻറ് സിസ്റ്റർ ലില്ലിക്കുട്ടി വർഗീസിൻ്റെ നേതൃത്യത്തിൽ നടക്കും.
സിസ്റ്റർ കാരൾ ഇടിച്ചെറിയ മുഖ്യാതിഥി ആയിരിക്കും.കർണാടകയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് അക്കാഡമിക്ക് എക്സലൻസി അവാർഡും വിധവകളായ 10 സഹോദരിമാർക്ക് ധനസഹായവും സമ്മേളനത്തിൽ നൽകും.
ശനിയാഴ്ച ഉച്ചയ്ക്ക് 2.30 മുതൽ പി.വൈ.പി.എ , സൺഡേസ്ക്കൂൾ വാർഷിക സമ്മേളനവും നടക്കും.
സമാപന ദിവസമായ ഫെബ്രു. 1 ഞായർ രാവിലെ 8.30 ന് കർണാടകയുടെ ഇതരഭാഗങ്ങളിൽ നിന്നുള്ള ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന കൺവെൻഷൻ തിരുവത്താഴ ശുശ്രൂഷയോടും സംയുക്ത ആരാധനയോടെയും സമാപിക്കും.
കൺവെൻഷൻ ജനറൽ കൺവീനറായി സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ.വി. ജോസ് , ജോയിന്റ് കൺവീനർമാരായി പാസ്റ്റർ ജിജോയ് മാത്യൂ, ബ്രദർ ബിജു എം. പാറേൽ ,
കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഉപസമതികളെയും തിരഞ്ഞെടുത്തു. പ്രയർ കൺവീനർ പാസ്റ്റർ കെ.കെ.സാജൻ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം, ജോ.കൺവീനർ ലാൻസൺ പി.മത്തായി , മീഡിയ കൺവീനർ പാസ്റ്റർ ജോമോൻ ജോൺ , ഫിനാൻസ് കൺവീനർ സ്റ്റേറ്റ് ട്രഷറർ ബ്രദർ സജി. ടി.തോമസ് എന്നിവരെയും പാസ്റ്റർമാരായ കെ പി ജോർജ്,സാബു ജോൺ, ക്രിസ്തുദാസ് , ജെയിംസ് പാറേൽ , ബ്രദർ സിജോ സാം, ജോസ് വർഗീസ്, ബ്രദർ ജോർജി ജോസഫ്, ബ്രദർ സാലു ജോർജ് പാറേൽ , ബ്രദർ. ജോയ് പാപ്പച്ചൻ, ബ്രദർ ബ്ലൂസൺ കെ.ഐ എന്നിവരെ വിവിധ ഉപസമിതികളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു.
പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പിൻ്റെ നേതൃത്വത്തിൽ കീഴിൽ കർണാടകയുടെ 31 ജില്ലകളിലായി 25 സെൻ്റർ സഭകളും 24 ഏരിയാ സഭകളും 850 ശുശ്രൂഷകരും കർണാടക സ്റ്റേറ്റ് ഐപിസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
കന്നട ഭാഷയിൽ വേദപംനത്തിനായി ബാംഗ്ലൂരിലും ഷിവമൊഗയിലും റെയ്ച്ചൂരിലുമായി 3 ബൈബിൾ കോളേജുകൾ പ്രവർത്തിക്കുന്നു.
കർണാടകയുടെ വിവിധയിടങ്ങളിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് താമസം, ഭക്ഷണം, വാഹനസൗകര്യം തുടങ്ങി വിപുലമായ ഒരുക്കങ്ങൾ ചെയ്യുമെന്ന് ജനറൽ കൺവീനർ പാസ്റ്റർ കെ.വി. ജോസ് , ജോയിൻറ് കൺവീനർമാരായ പാസ്റ്റർ ജിജോയ് മാത്യു, ബിജു എം. പാറേൽ , പബ്ലിസിറ്റി കൺവീനർ പാസ്റ്റർ ജോർജ് ഏബ്രഹാം എന്നിവർ പറഞ്ഞു.
ഐപിസി എക്സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റർ വർഗീസ് മാത്യൂ , ജോയിൻ്റ് സെക്രട്ടറി പി .പി . പോൾസൺ, ട്രഷറർ സജി പാറേൽ എന്നിവർ നേതൃത്വം നൽകും.
കൺവെൻഷൻ സ്ഥലത്ത് ഗുഡ്ന്യൂസ് സ്റ്റാൾ ഉണ്ടായിരിക്കും. വരിസംഖ്യ പുതുക്കുന്നതിനും പുതിയ വരിക്കാരായി ചേരുവാൻ ആഗ്രഹിക്കുന്നവർക്കും ഈ അവസരം ഉപയോഗിക്കാം.



