ഹെവൻലി ആർമീസ്  വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം.2 ന്

ഹെവൻലി ആർമീസ്  വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം.2 ന്

ബെംഗളുരു: കർണാടകയിലെ പെന്തെക്കോസ്ത് ശുശൂഷകരുടെ ആത്മീയ കൂട്ടായ്മയായ ഹെവൻലി ആർമീസ് 22 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും (ഗുഡ്ന്യൂസ് ഫെസ്റ്റിവൽ ) ഡിസംബർ 2 ന് ബെന്നാർഘട്ട റോഡ് കല്ലേന അഗ്രഹാര അൽവെർണ ഭവനിൽ നടക്കും.

രാവിലെ 9.30 മുതൽ 1.30 വരെ നടക്കുന്ന ക്രിസ്ത്യൻ മിഷണറി മീറ്റിംഗ് നാഷണൽ പ്രയർ മൂവ്മെൻ്റ് കേരള കോഓഡിനേറ്റർ ഷാജി കുര്യൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യ പ്രസംഗകനായിരിക്കും. 

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ക്രിസ്ത്യൻ മിഷണറിമാർ പങ്കെടുക്കും. 

വൈകിട്ട് 5.30 മുതൽ 8.30 വരെ നടക്കുന്ന സുവിശേഷയോഗം ഫെയ്ത്ത് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ റവ.സാമുവേൽ ഡേവിഡ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർ പ്രിൻസ് തോമസ് റാന്നി ദൈവവചനം പ്രസംഗിക്കും. 

ബെംഗളൂരുവിലെ വിവിധ പെന്തെക്കൊസ്ത് സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന വാർഷിക സമ്മേളനം ഹെവൻലി ആർമീസ് പ്രസിഡന്റ് പാസ്റ്റർ സിബി ജേക്കബ്, പാസ്റ്റർമാരായ സന്തോഷ് കുമാർ , എം. ജോർജ് , സണ്ണി സി.എച്ച് എന്നിവർ നേതൃത്വം നൽകും.

ഫോൺ: 9880465225