ബൈബിൾ രചനയിൽ ജയശ്രീയായി ജയശ്രീ വിജയകുമാർ
കയ്യെഴുത്തു ബൈബിൾ രചനയിൽ ചരിത്രം രചിച്ചു ജയശ്രീ വിജയകുമാർ
റാന്നി: വേദപുസ്തക പഠനത്തിന്റെ പുത്തൻ മാതൃകയുമായി WME അടിച്ചിപ്പുഴ എബെൻ-ഏസർ സഭാംഗമായ സിസ്റ്റർ ജയശ്രീ വിജയകുമാർ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇംഗ്ലീഷ് ബൈബിളും മലയാളം ബൈബിളും സമ്പൂർണമായി കയ്യെഴുത്തു പ്രതിയായി എഴുതിയാണ് ജയശ്രീ ഈ നേട്ടം കൈവരിച്ചത്. ബൈബിളിനോടുള്ള അദമ്യമായ ആവേശമാണ് തന്നെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചതെന്ന് ജയശ്രീ പറഞ്ഞു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദധാരിയാണ്. തിരുവചനം രണ്ടു ഭാഷകളിൽ എഴുതിയത് തന്റെ ഹൃദയത്തിന്റെ മാംസപ്പലകമേൽ അഴുത്തി എഴുതുകയായിരുന്നു എന്ന് ജയശ്രീ പറയുന്നു. WME സൺഡേസ്കൂൾ മിനിസ്ട്രിയുടെയും യൂത്ത് ഫെലോഷിപ്പിന്റെയും സജീവ പ്രവർത്തകയായ ജയശ്രീ നല്ല എഴുത്തുകാരിയും പ്രഭാഷകയുമാണ്. നിത്യതയിൽ വിശ്രമിക്കുന്ന WME ശുശ്രൂഷകൻ പാസ്റ്റർ എം. വി. ലൂക്കോസിന്റെ മകൻ വിജയകുമാറാണ് ഭർത്താവ്. മൂന്നു മക്കൾ. തിരക്കിട്ട കുടുംബ ഉത്തരവാദിത്തങ്ങളുടെ നടുവിലാണ് ഇംഗ്ലീഷിലും മലയാളത്തിലും സമ്പൂർണ്ണ കയ്യെഴുത്തു ബൈബിൾ എഴുതുവാൻ സമയം കണ്ടെത്തിയത്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഈ വിജയത്തിലെത്താൻ തന്നെ സഹായിച്ചു എന്നു ജയശ്രീ പറയുന്നു. 77-മതു കരിയംപ്ലാവ് കൺവെൻഷനിൽ വെച്ച് WME ജനറൽ പ്രസിഡണ്ട് പാസ്റ്റർ ഡോ. ഒ. എം. രാജുക്കുട്ടി പുസ്തകങ്ങളുടെ പ്രകാശനം നിർവഹിക്കും.
Advt.





























Advt.

























