ബാലനഗർ ദൈവസഭയ്ക്ക് പുതിയ ആരാധനാലയം
സെക്കന്ദരാബാദ്: ബാലനഗർ ദൈവസഭയുടെ പുതിയ ആരാധനാലയത്തിലെ ആദ്യ സഭായോഗം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിജോ വി. കുര്യന്റെ അധ്യക്ഷതയിൽ നടന്നു. ഇവാ.ജോൺ മാത്യു പ്രാർത്ഥിച്ചു യോഗം ആരംഭിച്ചു. ഇവാ. സാം പീറ്റർ സങ്കീർത്തനം വായിച്ചു പ്രബോധിപ്പിച്ചു. ഹൈദരാബാദ്- സെക്കന്ദരബാദ് ഡിസ്ട്രിക്ട് പാസ്റ്ററായിരിക്കുന്ന പാസ്റ്റർ റെജി പുന്നൂസ് മുഖ്യസന്ദേശം നൽകി ആലയം സമർപ്പിച്ചു.
ബ്രദർ ബെന്നി ചാക്കോ, ബ്രദർ ബിനോ വി. കുര്യൻ, ബ്രദർ ഷാജി മാത്തച്ചൻ , ഇവാ. റ്റി.എം. ജോസഫ് എന്നിവർ ആശംസകൾ അറിയിച്ചു. ഡോ.ജിൻസ് സ്റ്റീഫൻ, പാസ്റ്റർ റെജി പുന്നൂസ് എന്നിവർ പ്രാർഥനയ്ക്ക് നേതൃത്വം നല്കി. പാസ്റ്റർ ബിജോ വി. കുര്യൻ കഴിഞ്ഞ പതിനെട്ടു വർഷമായി ശുശ്രൂഷിച്ചു കൊണ്ടിരിക്കുന്ന ബാലനഗർ ദൈവസഭ Alwal എന്ന സ്ഥലത്ത് പ്രവർത്തിക്കുന്നു.

