50 വർഷം ക്രിസ്തീയ ശുശ്രൂഷ പൂർത്തീകരിച്ചവരുടെ സംഗമം സൂം പ്ലാറ്റ്ഫോമിൽ

50 വർഷം ക്രിസ്തീയ ശുശ്രൂഷ പൂർത്തീകരിച്ചവരുടെ സംഗമം സൂം പ്ലാറ്റ്ഫോമിൽ

കോട്ടയം: ക്രിസ്തീയ ശുശ്രൂഷ 50 വർഷം പൂർത്തീകരിച്ച മലയാളി പെന്തക്കോസ്ത് സമൂഹത്തിലെ  ക്രിസ്തീയ പ്രവർത്തകരുടെ സംഗമം പ്ലാറ്റ്ഫോമിൽ സംഘടിപ്പിക്കും. പ്രോഗ്രാം തീയതി പിന്നീട് പരസ്യപ്പെടുത്തും. 'അല്പനേരം ഒരുമിച്ചിരിക്കുക. അനുഭവങ്ങൾ പങ്കുവയ്ക്കുക' എന്നതാണ് ലക്ഷ്യം.

വേദ അധ്യാപനത്തിലോ സഭാ ശുശ്രൂഷയിലോ മറ്റു മിഷൻ പ്രവർത്തനങ്ങളിലോ 1975ലോ അതിനുമുമ്പോ കർതൃ വേലയ്ക്കിറങ്ങിയിട്ടുളളവരും 50 വർഷം പൂർത്തിയാക്കിയവരുമായിരിക്കണം.  നിങ്ങളുടെ അറിവിലോ പരിചയത്തിലോ 50 വർഷം പൂർത്തിയായി എന്ന് ഉറപ്പുള്ളവരുടെ പേരും ശുശ്രൂഷ തുടങ്ങിയ വർഷവും  വാട്സാപ്പിൽ അയച്ചുതരിക. ബന്ധപ്പെടാൻ കഴിയുന്ന വാട്സ്ആപ്പ് നമ്പർ കൂടി നൽകുക. വർഷങ്ങൾ കൃത്യമായിരിക്കണം. ഏതാണ് ലോക്കൽ ചർച്ച് എന്നുമറിയിക്കേണ്ടതാണ്.  ഇതുപോലെ ഒരു പ്രോഗ്രാം നവംബർ 24ന്  നടത്തിയിരുന്നു. ചടങ്ങിൽ  എല്ലാ സഭകളുടെ നേതാക്കളും പങ്കെടുത്തിരുന്നു. വിവരങ്ങൾക്ക്: +91 8157089397 (K.J.Job Wayanad),  +91 9961940485 (Sandeep Vilambukandam)

Advt.

Advt.