ലഹരി വിമോചന സന്ദേശയാത്ര സമാപനം മെയ് 16ന് തിരുവനന്തപുരത്ത്

ലഹരി വിമോചന സന്ദേശയാത്ര സമാപനം മെയ് 16ന് തിരുവനന്തപുരത്ത്

വാർത്ത: പാസ്റ്റർ ഷിബു ജോൺ അടൂർ

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രിക സംഘടനാകളായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റും (സിഇഎം) ഇവാഞ്ചലിസം ബോർഡും ചേർന്ന് നടത്തുന്ന ലഹരി വിമോചന സന്ദേശ യാത്രയുടെ സമാപന സമ്മേളനം മെയ് 16 വെള്ളിയാഴ്ച വൈകിട്ട് 4.30 ന് തിരുവനന്തപുരത്ത് നടക്കും

'കരുതാം പുതുതലമുറയെ ഉണരാം ലഹരിക്കെതിരേ' എന്ന ആപ്തവാക്യവുമായി ഏപ്രിൽ 21 ന് കോട്ടയം വാഴൂരിൽ നിന്നും ആരംഭിച്ച വിമോചന സന്ദേശ യാത്ര കാസർകോട് മുതൽ 14 ജില്ലകളിലായി നടന്നുകൊണ്ടിരിക്കുന്നു 16 ന് സമാപിക്കും.

പാസ്റ്റർന്മാരായ സാംസൺ പി തോമസ്, ടോണി തോമസ്, റോഷി തോമസ്, പാസ്റ്റർ ഫിലിപ്പ് ഏബ്രഹാം, പാസ്റ്റർ സാം ജി കോശി,  ബിജു സി നൈനാൻ എന്നിവർ നേതൃത്വം നൽകുന്നു.

സമാപന സമ്മേളനത്തിൽ പാസ്റ്റർ സജോ തോണികുഴി മുഖ്യ സന്ദേശം നൽകും സഭാ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിന്നി ജേക്കബ് ,അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് , മാനേജിംഗ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി.ജെ തോമസ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ പി. വി ചെറിയാൻ, വൈസ് പ്രസിഡന്റന്മരായ ജോൺസൺ കെ ശാമൂവേൽ, പാസ്റ്റർ റോയി ചെറിയാൻ കൂടാതെ കൗൺസിൽ മെമ്പേഴ്സും സംബന്ധിക്കും.

Advertisement