അനുമോദന സമ്മേളനം
തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ ഈസ്റ്റ് സെന്റർ കൺവെഷനോടനുബന്ധിച്ച് അനുമോദന സമ്മേളനം നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉൽഘാടനം ചെയ്ത സമ്മേളനത്തിൽ ശാരോൻ ചർച്ച് അന്തർദേശിയ പ്രസിഡൻ് പാസ്റ്റർ ഏബ്രഹാം ജോസഫ്, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ റോയി ചെറിയാൻ, ദേശീയ ജോ.സെക്രട്ടറി ജോൺ പുലിക്കോട്ടിൽ, സെൻ്റർ ട്രഷറർ ജോഷി ചീരൻ എന്നിവരെ ആദരിച്ചു. തൃശ്ശൂർ ഈസ്റ്റ് സെന്റർ പാസ്റ്റർ പി.എൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.പാസ്റ്റർമാരായ കെ.വി. ഷാജു, കെ.ജെ ഫിലിപ്പ്, പി.എം. ജോൺ, പി.റ്റി. ജോൺ എന്നിവർ പ്രസംഗിച്ചു.
വാർത്ത: ടോണി ഡി. ചെവ്വൂക്കാരൻ
Advt.
























