നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തക സമ്മേളനവും പരിസ്ഥിതി ദിനാചരണവും നടന്നു.

നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തക സമ്മേളനവും  പരിസ്ഥിതി ദിനാചരണവും നടന്നു.
പരിസ്ഥിതിദിനചരണതിൻ്റെ ഭാഗമായി എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ ഡോ പ്രകാശ് പി തോമസ് സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റവ തോമസ് എം പുളിവേലിൽ എന്നിവർ ചേർന്ന് വ്യക്ഷതൈ നടുന്നു

പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റിസ് പ്രവർത്തക സമ്മേളനവും പരിസ്ഥിതി ദിനാചരണവും കോഴഞ്ചേരി സുവാർത്താ ചർച്ചിൽ  നടന്നു.

എൻസിഎംജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ.ഡോ. പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി വൃ ക്ഷതൈ നടുകയും ചെയ്തു. പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡൻ്റ് റവ. തോമസ് എം പുളിവേലിൽ, ഫാദർ മാത്യുകുട്ടി പി കെ, പാസ്റ്റർ ഏബ്രാഹാം വർഗ്ഗീസ്, അനീഷ് തോമസ്, റവ ഡോ ആർ ആർ തോമസ് വട്ടപറമ്പിൽ, മാത്യൂസൺ പി തോമസ് ,ബാബു വെൻമേലി, എന്നിവർ പ്രസംഗിച്ചു.