ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ ഓഗ.15 മുതൽ

ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ ഓഗ.15 മുതൽ

വാർത്ത: സാം തോമസ് ഗാന്ധിനഗർ

അഹമ്മദാബാദ്: ഐപിസി ഗുജറാത്ത്‌ സ്റ്റേറ്റ് കൺവെൻഷൻ ഓഗസ്റ്റ് 15 മുതൽ 17 വരെ ഖുഷാഭായ് ടാക്രേ കംമ്മൂണിറ്റി ഹാൾ മണിനഗറിൽ നടക്കും. ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ പി.എ.ജോർജ്  ഉൽഘാടനം ചെയ്യും. പാസ്റ്റർ തോമസ് ഫിലിപ്പ് പ്രസംഗിക്കും. .പാസ്റ്റർ വിജയ് തോമസും സംഘവും ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകും.

16 ന്  ശനിയാഴ്ച രാവിലെ പിവൈപിഏ, സൺ‌ഡേ സ്കൂൾ, I.P.W.A. സമ്മേളനവും, ഉച്ചതിരിഞ്ഞ് പാസ്റ്റോഴ്സ് ഫാമിലി മീറ്റിംഗ് എന്നിവയും.17 ഞായറാഴ്ച രാവിലെ 9 ന് ഓർഡിനേഷൻ സർവീസും തുടർന്ന് ഗുജറാത്ത്‌ സ്റ്റേറ്റിലുള്ള സഭകളുടെ  സംയുക്ത ആരാധനയും സമാപന  സമ്മേള്ളനവും നടക്കും.

 

Advertisement