സുഖി തോമസ് റോയി - ഐറിൻമേരി റോയി ടീമിന് ഒന്നാം സ്ഥാനം; ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു

സുഖി തോമസ് റോയി - ഐറിൻമേരി റോയി ടീമിന്  ഒന്നാം സ്ഥാനം; ഇൻസൈറ്റ് -25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു
സുഖി തോമസ് റോയി - ഐറിൻമേരി റോയി ടീമിന് പാസ്റ്റർ പി.ബി. ബ്ലെസ്സൻ നൽകുന്നു

വി.വി. എബ്രഹാം കോഴിക്കോട് 

കോഴിക്കോട്: ബൈബിൾ വായനയിൽ സഭ വിശ്വാസികളെ ഉത്സുകരാക്കുക എന്ന ലക്ഷ്യത്തോടെ ഇന്റൻസീവ് പ്രെയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ  ഡിസംബർ 13 ശനിയാഴ്ച കോഴിക്കോട് ഫിലാദൽഫിയ ചർച്ചിൽ (കെപിസി) നടന്ന ഇൻസൈറ്റ്- 25 ബൈബിൾ ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ കോടഞ്ചേരി വേളങ്ങോട് മിസ്പാ ഫെല്ലോഷിപ്പ് ചർച്ച് സഭാംഗങ്ങളായ സുഖി തോമസ് റോയിയും ഐറിൻ  മേരി റോയിയും (അമ്മയും മോളും) ഒന്നാം സ്ഥാനം കരസ്ഥമാക്കി. രണ്ടാം സ്ഥാനം ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൌൺ ചർച്ച് സഭാംഗങ്ങളായ ബെറ്റ്സി എലിസബത്ത് ബിജോയിയും ആതിര സുഗതനും കരസ്ഥമാക്കി. ചർച്ച് ഓഫ് ഗോഡ് (ഇൻ ഫുൾ ഗോസ്‌പെൽ) സഭാംഗങ്ങളായ ഷീബ അലക്സും ഷീന വിനോദും മൂന്നാം സ്ഥാനത്തിന്  അർഹരായി. രണ്ട് പേരടങ്ങുന്ന ടീമായിട്ടാണ് ബൈബിൾ ക്വിസ് നടന്നത്.

നൂറിൽ പരം വിവിധ പെന്തെക്കോസ്തു സഭകളുള്ള കോഴിക്കോട് ജില്ലയിലെ സഭാ ജനങ്ങൾക്ക്‌ വേണ്ടി നവംബർ 16 ന് നടത്തിയ പ്രിലിമിനറി റൗണ്ടിലും രണ്ടാം റൗണ്ടിലും യോഗ്യത നേടിയ 8 ടീമിൽ നിന്നുള്ളവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയത്.

ഒന്നാം സ്ഥാനത്തിന് അർഹരായ ടീമിന് പ്രൈസ് മണി 10000 രൂപ ക്വിസ് മാസ്റ്റർ പാസ്റ്റർ പി.ബി. ബ്ലെസ്സനും രണ്ടാം സ്ഥാനത്തിന് അർഹരായവർക്കുള്ള 6000 രൂപയും മൂന്നാം സ്ഥാനത്തിന് അർഹരായവർക്കുള്ള 3000 രൂപയും പാസ്റ്റർ അജി ജോണും  കൈ മാറി. ഐപിസി തൃശൂർ ആൽപ്പാറ സഭാ ശുശ്രുഷകൻ പാസ്റ്റർ പി.ബി. ബ്ലെസ്സൻ ആയിരുന്നു ക്വിസ് മാസ്റ്റർ.

Advt.

Advt.