"നൈജീരിയയിലെ ക്രിസ്ത്യാനികൾ തുടച്ചുനീക്കപ്പെടുന്നു" അമേരിക്കൻ ബോക്സിംഗ് താരം റയാൻ ഗാർസിയുടെ പോസ്റ്റ് വൈറൽ ആകുന്നു

"നൈജീരിയയിലെ ക്രിസ്ത്യാനികൾ തുടച്ചുനീക്കപ്പെടുന്നു" അമേരിക്കൻ ബോക്സിംഗ് താരം റയാൻ ഗാർസിയുടെ പോസ്റ്റ് വൈറൽ ആകുന്നു

വാർത്ത: മോൻസി മാമ്മൻ

ന്യൂയോർക്ക് : പ്രശസ്ത അമേരിക്കൻ ബോക്സർ റയാൻ ഗാർസിയ തന്റെ ഔദ്യോഗിക X (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ എഴുതിയ പോസ്റ്റ് നൈജീരിയയിലെ ക്രിസ്ത്യാനികളുടെ ദുരവസ്ഥയിലേക്ക് ആഗോളതലത്തിൽ ശ്രദ്ധേയമാകുന്നു.

സെപ്റ്റംബർ 27-ന് തന്റെ X (മുമ്പ് ട്വിറ്റർ) അക്കൗണ്ടിൽ ഗാർസിയ ഇങ്ങനെ എഴുതി: “നൈജീരിയയിൽ എന്താണ് സംഭവിക്കുന്നതെന്ന് നമ്മൾ സംസാരിക്കേണ്ടതുണ്ട്, നൈജീരിയയിലെ മുഴുവൻ ക്രിസ്ത്യൻ ജനതയും തുടച്ചുനീക്കപ്പെടുകയാണ്. അവിടത്തെ ക്രിസ്ത്യാനികൾക്ക് സഹായം ആവശ്യമാണ്!!!

ഈ പോസ്റ്റ് പിന്നീട് സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചയ്ക്ക് കാരണമായി, പ്രത്യേകിച്ച് നൈജീരിയക്കാർ, മനുഷ്യാവകാശ പ്രവർത്തകർ, സോഷ്യൽ മീഡിയ പ്രവർത്തകൾ എന്നിവർക്കിടയിൽ വ്യാപകമായി ചർച്ചക്ക് കാരണമായി. 

റിങ്ങിനകത്തും പുറത്തും ധീരമായ നിലപാടുകൾക്ക്‌ പേരുകേട്ട കായിക താരമാണ് ഗാർസിയ. നൈജീരിയയിലെ ക്രിസ്ത്യൻ സമൂഹങ്ങൾ നേരിടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തുടർച്ചയായ ആക്രമണങ്ങളെയും അക്രമങ്ങളെയും കുറിച്ചുള്ള ആശങ്കകൾ പങ്ക് വെക്കാൻ ആളുകൾ മുന്നോട്ട് വരണം എന്ന ആഹ്വാനം അന്തർദേശിയ തലത്തിൽ പല നേതാക്കളും ആവശ്യപ്പെട്ടിട്ടുള്ളതാണ്. 

വർഷങ്ങളായി, നൈജീരിയയിലെ വിവിധ പ്രദേശങ്ങൾ, പ്രത്യേകിച്ച് വടക്കൻ, മധ്യ ബെൽറ്റ് എന്നിവിടങ്ങളിൽ ക്രൈസ്തവർ ക്കെതിരെ അക്രമങ്ങൾ തുടർമാനം ഉണ്ടാകുന്ന സാഹചര്യമാണ് നിലവിൽ.

Advt.