ഐപിസി ഗ്ലോബൽ മീഡിയ യുഎഇ ചാപ്റ്റർ അവാർഡിന് രചനകൾ ക്ഷണിക്കുന്നു
ഷാർജ: ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ യുഎഇ ചാപ്റ്റർ സാഹിത്യ അവാർഡിന് രചനകൾ ക്ഷണിക്കുന്നു.
ലേഖനം - ലഹരി വിമുക്ത തലമുറ : സഭയുടെ ഉത്തരവാദിത്തവും കടമകളും
കവിത - നീതി സൂര്യൻ
കഥ - ആൾക്കൂട്ടത്തിൽ തനിയെ
നിബന്ധനകൾ:
1. യുഎഇയിലെ സഭാ വ്യത്യാസം ഇല്ലാതെ ആർക്കും ഇതിൽ പങ്കെടുക്കാം
2. പ്രായ പരിധിയില്ല
3. ഇംഗ്ലീഷിലോ, മലയാളത്തിലോ എഴുതാം.
4. മുൻപ് പ്രസിദ്ധീകരിച്ച സാഹിത്യ സൃഷ്ടികൾ പാടില്ല.
5. രചനകൾ PDF ഫോർമാറ്റിൽ ഒറ്റ ഫയൽ ആക്കി അറ്റാച്ച് ചെയ്തു ipcgmauae@gmail.com എന്ന വിലാസത്തിൽ അയക്കുക.
6. രചനകൾ അയക്കേണ്ട അവസാന തീയതി ജൂലൈ 31, 2025
7. സാഹിത്യ സൃഷ്ടികൾ ഇമെയിൽ ചെയ്യുമ്പോൽ രചയിതാവിൻ്റെ പേരും, അഡ്രസും, ഫോൺ നമ്പറും, പാസ്സ്പോർട്ട് സൈസ് ഫോട്ടോ യും അയക്കണം.
8. വിജയികൾക്ക് 2026 ൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ഫലകം നൽകി ആദരിക്കും.
യുഎഇ യിലെ പ്രവാസി മലയാളികളുടെ സാഹിത്യ അഭിരുചി പ്രോത്സാഹിപ്പിക്കാൻ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ, യുഎഇ ചാപ്റ്റർ പ്രവർത്തനങ്ങൾക്ക് പ്രസിഡന്റ് ലാൽ മാത്യു, വൈസ് പ്രസിഡന്റ് ഡോ. റോയ് ബി. കുരുവിള , സെക്രട്ടറി കൊച്ചുമോൻ ആന്താര്യത്ത്, ട്രഷറർ നെവിൻ മങ്ങാട്ട് , ജോയിൻ്റ് സെക്രട്ടറി വിനോദ് എബ്രഹാം, , ജനറൽ കൗൺസിൽ അംഗം പി. സി. ഗ്ലെന്നി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ പാസ്റ്റർ ജോൺ വർഗീസ്, ആന്റോ അലക്സ് , ഐപിസി ഗ്ലോബൽ മീഡിയ അന്തർ ദേശീയ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ എന്നിവർ നേതൃത്വം നൽകുന്നു.
Advertisement

















































