ഐ.പി.സി. ഭൂട്ടാൻ റീജിയൻ പാസ്റ്റേഴ്‌സ് കോൺഫ്രൻസ് ഇന്ന് ഏപ്രിൽ 7 മുതൽ

ജയ്‌ഗോൺ: ഐ.പി.സി. ഭൂട്ടാൻ റീജിയൻ പാസ്റ്റേഴ്‌സ് കോൺഫ്രൻസ് റീജിയന്റെ വിവിധ സ്ഥലങ്ങളിൽ നടക്കും. ബംഗാളിൻറെ വടക്കൻ ജില്ലകളിലെയും ഭൂട്ടാനിലെയും ശുശ്രൂഷക കുടുംബങ്ങളുടെ ത്രിദിന സമ്മേളനം ഏപ്രിൽ 7 മുതൽ 9 വരെ ഭൂട്ടാൻ അതിർത്തിയിലുള്ള ഐപിസി ജയ്‌ഗോൺഹാളിൽ നടക്കും. പാസ്റ്റർമാരായ ജെയിംസ് ജോർജ് ഡാളസ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ ബോബി മാത്യൂസ് എന്നിവർ ക്ലാസുകൾ നയിക്കും. ഡോ. പി.എം. മാത്യൂസ് ഉദ്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ബിനി മാത്യൂസ്, സന്തോഷ് ലോഹാർ, എന്നിവർ നേതൃത്വം നൽകും. ഈ മേഖലയിലുള്ള നൂറിൽ അധികം ശുശ്രൂഷക കുടുംബങ്ങൾ പങ്കെടുക്കും.
ഏപ്രിൽ 3,4 തീയതികളിൽ ബംഗാളിന്റെ തെക്കൻ ജില്ലകളിലെ സമ്മേളനം താക്കൂർപുക്കൂർ ഐപിസി സേലം ഗ്ലോബൽ സെന്ററിൽ നടന്നു. റീജിയൻ പ്രസിഡണ്ട് പാസ്റ്റർ അലക്സ് വെട്ടിക്കൽ, സെക്രട്ടറി ബോബി മാത്യൂസ്, എന്നിവർ പ്രസംഗിച്ചു. ഡോ. ബിബി ദേവസ്യ നേതൃത്വം നൽകി.
Advertisement