കർണ്ണാടക പെന്തെക്കോസ്തു ചരിത്രം രചിക്കാനൊരുങ്ങി ഗുഡ്‌ന്യൂസ് ; സംസ്ഥാന സമ്മേളനത്തിന് സമാപനം

കർണ്ണാടക പെന്തെക്കോസ്തു ചരിത്രം രചിക്കാനൊരുങ്ങി ഗുഡ്‌ന്യൂസ് ; സംസ്ഥാന സമ്മേളനത്തിന് സമാപനം

കർണ്ണാടക പെന്തെക്കോസ്തു ചരിത്രം രചിക്കാനൊരുങ്ങി ഗുഡ്‌ന്യൂസ് 

ബെംഗളുരു: പെന്തെക്കോസ്തു മാധ്യമ, ജീവകാര്യണ്യരംഗങ്ങളിൽ ഗുഡ്‌ന്യൂസിന്റെ പ്രവർത്തനം വിശാലമാക്കുന്നതിന്റെ ഭാഗമായി ഉദ്യാനനഗരമായ ബെംഗളുരുവിൽ 2020 സെപ്റ്റംബറിൽ തുടക്കം കുറിച്ച ഗുഡ്ന്യൂസ് കർണാടക ചാപ്റ്റർ അഞ്ചാമത് സംസ്ഥാന വാർഷിക സമ്മേളനം ബെംഗളൂരുവിൽ സമാപിച്ചു.

കൊത്തന്നൂർ എമറാൾഡ് ഗ്രാൻഡ് ഹാളിൽ നടന്ന സമ്മേളനം ഐപിസി കർണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ കെ.വി. ജോസിന്റെ പ്രാർഥന യോടെയാണ് ആരംഭിച്ചത്. കർണാടക ചാപ്റ്റർ പ്രസിഡന്റ് പാസ്റ്റർ ലാൻസൺ പി. മത്തായി അധ്യക്ഷനായിരുന്നു. ജോ. സെക്രട്ടറി പാസ്റ്റർ റോയ് ജോർജ് സ്വാഗതവും സെക്രട്ടറി റെ ജി ജോർജ് വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു.

ഗുഡ്ന്യൂസിന്റെ ചരിത്രത്തിന്റെ നാഴികകല്ലാണു കർണാടകയിൽ ആരംഭിച്ച ചാപ്റ്ററെന്ന് ഗുഡ്‌ന്യൂസ് കർണാടക സ്റ്റേറ്റ് കോർഡിനേറ്റർ ചാക്കോ കെ. തോമസ് പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ, ദുരിതമനുഭവിക്കുന്ന ശുശ്രൂഷകർക്ക് സാമ്പത്തിക സഹായം, സംഗീത പരിപാടികൾ, ഗുഡ്ന്യൂസ് ഓൺലൈൻ കന്നട വാർത്തകൾ തു ടങ്ങി കഴിഞ്ഞ അഞ്ച് വർഷങ്ങളായി ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ഗുഡ്‌ന്യൂസ് വാരികയുടെ പ്രവർത്തനങ്ങൾക്ക് കർണാടകയിൽ തുടക്കമിട്ട ചരിത്രവഴികളെക്കുറിച്ച് കോർഡിനേ റ്ററായിരുന്ന പാസ്റ്റർ ജോൺ മാത്യു വിവരിച്ചു.

ഗുഡ്‌ന്യൂസിന്റെ കേരളത്തിലെ ആരംഭകാല ലേഖകനും കർണാടക ചാപ്റ്റർ രക്ഷാധികാരികാരിയുമായ പാസ്റ്റർ കെ.എസ്. ജോസഫ് തന്റെ ഗുഡ്ന്യൂസ് അനുഭവങ്ങൾ പങ്ക് വെച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.

ഗുഡ്ന്യൂസിന്റെ രണ്ട് പ്രധാന സംഭാവനകൾ ആണ് ചാരിറ്റിയും യൂണിറ്റിയുമെന്ന് ഡോ. പോൾസൺ പുലിക്കോട്ടിൽ പറഞ്ഞു. മറ്റാർക്കും ചെയ്യാൻ കഴിയാത്ത വ്യത്യസ്തമാ യിട്ടുള്ള കാര്യങ്ങൾ ഗുഡ്ന്യൂസിന് ചെയ്യാൻ സാധിക്കണമെന്നും മറ്റാർക്കും പറയാൻ സാധിക്കാത്തത് ഗുഡ് സിലൂടെ പറയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പെന്തെക്കൊസ്തുകാരുടെ ബോധമണ്ഡലത്തെ വിക സിപ്പിക്കുക എന്ന ദൗത്യം ഗുഡ്‌ന്യൂസ് ഏറ്റെടുക്കണം. വാർത്തകളിൽ നിന്ന് വീക്ഷണങ്ങളിലേക്ക് മാറണമെന്നും കാലത്തെകുറിച്ചുള്ള ഒരു സംവേദന ക്ഷമത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

എഡിറ്റർ ഇൻ ചാർജ് ടി.എം. മാത്യു ആമുഖപ്രസംഗം നടത്തി. പെന്തെക്കോസ്തു സഭകൾക്ക് അവരുടെതായ മാസികകൾ ഉണ്ടാ യിരുന്ന കാലഘട്ടത്തിലും സഭകളുടെ പൊതുമാധ്യമമെന്ന നിലയിൽ എല്ലാ വർക്കും സ്വീകാര്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു പ്രസിദ്ധീകരണമെന്ന ആശയമാണു ഗുഡ്‌ന്യൂസിൻ്റെ പിറവിക്കു പിന്നിൽ ഉണ്ടായിരുന്നതെന്നും, ഒപ്പം സഭകളുടെ ഐക്യവും സഹകരണവും വർധി പ്പിക്കാൻ കഴിയുമെന്ന പ്രത്യാശയും ഉണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കൃപയുഗത്തിൽ നാം ജീവിക്കു മ്പോൾ നമ്മളെ നയിക്കുന്നത് പരി ശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്ത നങ്ങൾക്കൊണ്ടാണ് പെന്തെക്കോ സ്‌തു സഭ നിലനിൽക്കുന്നതിന്റെ അടിസ്ഥാനം.

ആന്തരികമായി പരിശുദ്ധാത്മാവ് വ്യക്തികളിൽ ചെയ്യുന്നതായ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന വലിയ ഗുണങ്ങൾ പ്രദർശിപ്പിക്കുവാ നുള്ള ഉത്തേജനം ഗുഡ്‌ന്യൂസിലൂടെ വിശ്വാസികളായ ഓരോരുത്തർക്കും നൽകണം.

സഭകൾ എല്ലാം ഒരുമിച്ചു നിന്നുകൊ ണ്ട് പരിശുദ്ധാത്മ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുകയും ഗുഡ്‌ന്യൂസ് പരിശുദ്ധാത്മ കേന്ദ്രീകൃതം ആകണ മെന്നും വരുംദിനങ്ങളിൽ ഒരു മാറ്റം കാണുവാൻ ഇടയാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.

അൻപതാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഗുഡ്‌ന്യൂസിന്റെ പ്രവർ ത്തനത്തിനായി കർണാടക ചാപ്റ്റർ ഒത്തൊരുമിച്ച് പല കാര്യങ്ങളും ചെയ്യേ ണ്ടതിന്റെ ആവശ്യകത ഗുഡ്‌ന്യൂസ് ഓൺലൈൻ എഡിറ്റർ സജി മത്തായി കാതേട്ട് അവതരിപ്പിച്ചു.

അടുത്ത ഡിസംബറിനുള്ളിൽ ഓരോ ഗുഡ്ന്യൂസ് അംഗങ്ങളും 40 വരിക്കാരെ ചേർക്കുക, സുവിശേഷ വേലയിൽ 50 വർഷം പൂർത്തികരിച്ച ശുശ്രൂഷകരുടെ ജീവിതകഥകൾ തയ്യാ റാക്കുക, 50 വർഷം പൂർത്തിയാക്കിയ സഭകളുടെ ചരിത്രം തയ്യാറാക്കുക,

50 വർഷം സണ്ടേസ്‌കൂൾ പഠി പ്പിച്ച അധ്യാപകരുടെ അനുഭവങ്ങൾ തയ്യാറാക്കുക, ബൈബിൾ കോളേ ജുകളിലെ മലയാളി അധ്യാപകരെ വിളിച്ചുകൂട്ടി പെന്തെക്കോസ്തു സ ഭകൾ വരുംകാലങ്ങളിൽ എങ്ങനെ മുന്നോട്ട് പോകണം എന്ന മുഖാമുഖ ചർച്ച നടത്തുക, കർണാടകയുടെ പെ ന്തെക്കോസ്തു ചരിത്രം തയ്യാറാക്കു ക, കർണാടകയിലുള്ള ക്രൈസ്‌തവ ഗാനരചയിതാക്കളെക്കുറിച്ച് സ്റ്റോറി തയ്യാറാക്കുക തുടങ്ങി വിവിധ നൂതന ആശയങ്ങൾ അദ്ദേഹം പങ്കുവെച്ചു.

ഗുഡ്‌ന്യൂസ് ചാരിറ്റി പ്രവർത്തന ങ്ങളെക്കുറിച്ച് സെക്രട്ടറി സന്ദീപ് വിളമ്പുകണ്ടം സംസാരിച്ചു. ഗുഡ്ന്യൂസ് ആരംഭിച്ചിട്ട് നാലു വർഷങ്ങൾക്കു ശേഷവും ചാരിറ്റി പ്രവർ ത്തനങ്ങളിൽ നിന്ന് അകന്നു നിന്ന സമയത്ത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി ആരം ഭിച്ചതാണ് ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി.

അന്ന് മുതൽ ഭവനപദ്ധതി, വി ദ്യാഭ്യാസ സഹായങ്ങൾ, ചികിത്സാ സഹായങ്ങൾ തുടങ്ങി ഒട്ടനവധി സഹായങ്ങൾ പെന്തെക്കോസ്തു സമൂഹത്തിൽ ചെയ്‌ത്‌ അനേകരെ കൈ പിടിച്ചുയർത്തുവാൻ ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റിക്ക് സാ ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

2025 ജൂലൈ 10ന് ഗുഡ്‌ന്യൂസിന്റെ 2500-ാമത്തെ വീടിന് തറക്കല്ലിടുവാൻ ഇടയായി. 2500 പേർക്ക് കേറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്‌പ്നം സാക്ഷാത് കരിക്കാൻ സാധിച്ചതിൽ അഭിമാനി ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിധവാസഹായം, പ്രൊഫഷണൽ സ്കോളർഷിപ്പ് പദ്ധതി, ചികിത്സാസഹായം, വിവാഹസഹായപദ്ധതി എന്നിവ ചെയ്‌തുവരുന്നതായി സന്ദീപ് പറഞ്ഞു. 

സമ്മേളനത്തിൽ പങ്കെടുത്ത പ്രതിനിധികൾ പരസ്‌പരം സ്വയം പരിചയപ്പെടുത്തി. ഡേവീസ് ഏബ്രഹാം, ലിഷ കാ തേട്ട് എന്നിവർ ചേർന്ന് അനുഗ്രഹീ തമായ ഗാനങ്ങൾ ആലപിച്ചു. കർണാടക ചാപ്റ്റർ വൈസ് പ്രസി ഡൻ്റ് പാസ്റ്റർ ജോസഫ് ജോൺ നന്ദി പറഞ്ഞു. പാസ്റ്റർ ജോമോൻ ജോൺ സമാപന പ്രാർഥനയും പാസ്റ്റർ കെ.എസ്. ജോ സഫിന്റെ ആശീർവാദത്തോടെയും സമ്മേളനം സമാപിച്ചു. ഗുഡ്‌ന്യൂസ് കർണാടക ചാപ്റ്റർ ചാരിറ്റി കോർഡിനേറ്റർ ഡാനി ജോൺ സ്പോൺസർ ചെയ്‌ത ഉച്ചഭക്ഷണത്തി നുശേഷമാണ് ഏവരും പിരിഞ്ഞത്.

കർണാടക ചാപ്റ്റർ പ്രസിഡന്റ് പാ സ്റ്റർ ലാൻസൺ പി. മത്തായി, വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ജോൺ, സെക്രട്ടറി റെജി ജോർജ്, ജോ. സെ ക്രട്ടറി പാസ്റ്റർ റോയി ജോർജ്, ട്രഷറർ ബെൻസൺ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.