വിശ്വാസികളിൽ പ്രത്യാശയുണർത്തി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷന് അനുഗ്രഹീത തുടക്കം
ചിങ്ങവനം: മലങ്കരയുടെ ആത്മീയ ഉണർവിനു ജ്വാല പകർന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡിന്റെ അൻപതാമത് ജനറൽ കൺവെൻഷനു ചിങ്ങവനത്ത് തുടക്കമായി.
ആത്മീയ ഉണർവും ദൈവസാന്നിധ്യവും നിറഞ്ഞ അന്തരീക്ഷത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ ആർ. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു.
ദൈവം മാറ്റമില്ലാത്തവൻ ആകുന്നുവെന്നും സുവിശേഷത്തിനും ക്രിസ്തുവിന്റെ ജയത്തിനും ശക്തിക്കും മാറ്റമില്ലായെന്നും പാസ്റ്റർ ആർ. എബ്രഹാം പ്രബോധിച്ചു. മാറ്റമില്ലാത്ത ദൈവത്തെ വിശ്വാസത്തോടെ പിന്തുടരാൻ ദൈവജനത്തെ അദ്ദേഹം ആഹ്വാനം ചെയ്തു.
കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ റ്റി എം. കുരുവിള പ്രാരംഭ പ്രാർത്ഥന നടത്തി.
ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ റ്റി റ്റി എബ്രഹാം 103-ാം സങ്കീർത്തനം വായിച്ചു. ദൈവത്തിന്റെ മഹത്വവും കരുണയും സ്മരിപ്പിക്കുന്ന ഈ ദൈവവചനവായന സമ്മേളനത്തിന് ആത്മീയ ഗൗരവം പകർന്നു.
ആത്മീയ സമർപ്പണത്തിന്റെയും ദൈവവചനത്തിന്റെ ശക്തിയുടെയും സാക്ഷ്യമായി അൻപതാമത് ജനറൽ കൺവെൻഷൻ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ഞാറാഴ്ച്ച സമാപിക്കും.
Advt.









































Advt.
























