ആശയകുഴപ്പങ്ങൾക്ക് വ്യക്തത; ഐപിസി ഭരണഘടനാ നിലവിലേത്
കുമ്പനാട്: ചില വർഷങ്ങളായി ഐപിസിയിൽ നിലനിന്ന ഭരണഘടനാ സംബന്ധിച്ച ആശയകുഴപ്പങ്ങൾക്ക് ഐപിസി കേരള സ്റ്റേറ്റ് നേതൃത്വം വ്യക്തത വരുത്തി. ജൂൺ 17ന് കുമ്പനാട് ചേർന്ന സ്റ്റേറ്റ് കൗൺസിലിൽ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ കെ.സി. തോമസ് ഭരണഘടനാ സംബന്ധിച്ച് നടന്ന ചർച്ചയിൽ, ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ ഭരണഘടന നിലവിലുള്ളത് 2002- ൽ ഏലൂർ രജിസ്ട്രാർ ഓഫിസിൽ പുതുക്കിയ ഭരണഘടനയാണ് സാധുവെന്ന് പ്രഖ്യാപിച്ചു.
സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ കേരളാ സ്റ്റേറ്റ് കൗൺസിലിനു വേണ്ടി വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടതിനെ തുടർന്ന് ഏലൂർ രജിസ്ട്രാർ നൽകിയ രേഖാമൂലമുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐപിസി കേരള സ്റ്റേറ്റ് ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. ഐപിസി ഭരണഘടന ഏതെന്ന് വ്യക്തത വരുത്താൻ സഭയുടെ സ്റ്റേറ്റ് കൗൺസിൽ നൽകിയ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കുള്ള മറുപടിയിലാണ് 2002ൽ പാസാക്കിയതാണ് നിലവിലുള്ളതെന്ന് രജിസ്ട്രാർ അറിയിച്ചത്.
ചില നാളുകളായി വിശ്വാസികൾക്കിടയിൽ പോലും ചർച്ചയായ ഭരണഘടനാ വിഷയത്തിൽ വ്യക്തതയായ സ്ഥിതിയ്ക്ക് കേരളത്തിലെ 3500 ലധികമുള്ള പ്രാദേശിക സഭകളെ രേഖാമൂലം ഇക്കാര്യം അറിയക്കണെമെന്നു ജൂൺ 17ന് ഹെബ്രോൻപുരത്ത് ചേർന്ന ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടു.
Advertisement




















































