റ്റിപിഎം കട്ടപ്പന സെൻറർ കൺവെൻഷൻ ഏപ്രിൽ 24 മുതൽ

റ്റിപിഎം കട്ടപ്പന സെൻറർ കൺവെൻഷൻ ഏപ്രിൽ 24 മുതൽ

റ്റിപിഎം കട്ടപ്പന സെൻറർ കൺവെൻഷൻ ഏപ്രിൽ 24 മുതൽ

കട്ടപ്പന: ദി പെന്തെക്കൊസ്ത് മിഷൻ കട്ടപ്പന സെൻ്റർ വാർഷിക കൺവെൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഏപ്രിൽ 24 വ്യാഴം മുതൽ 27 ഞായർ വരെ റ്റി.പി.എം പാറക്കടവ് കൺവെൻഷൻ ഗ്രൗണ്ടിൽ നടക്കും. 

വെള്ളിയാഴ്ച മുതൽ ദിവസവും രാവിലെ 7 ന് ബൈബിൾ ക്ലാസ്, 9.30 ന് പൊതുയോഗം, മൂന്നിനും രാത്രി പത്തിനും കാത്തിരിപ്പ് യോഗം, ശനിയാഴ്ച ഉച്ചയ്ക്ക് 3 ന് യുവജന സമ്മേളനം എന്നിവ ഉണ്ടായിരിക്കും.

സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ വിവിധ പ്രാദേശിക ഭാഷകളിൽ കൺവെൻഷൻ ഗാനങ്ങൾ ആലപിക്കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കട്ടപ്പന സെൻ്ററിന് കീഴിലുള്ള 18 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവെൻഷൻ സമാപിക്കും.

സെൻ്റർ പാസ്റ്റർ സി.എം. ജേക്കബ് , അസിസ്റ്റൻ്റ് സെൻ്റർ പാസ്റ്റർ വിക്ടർ റോസ് എന്നിവരും സഹശുശ്രൂഷകരും കൺവെൻഷന് നേതൃത്വം നൽകും.