ക്രിസ്തീയസാഹിത്യ പുസ്തകമേള ബെംഗളൂരുവിൽ ആരംഭിച്ചു

ക്രിസ്തീയസാഹിത്യ പുസ്തകമേള ബെംഗളൂരുവിൽ ആരംഭിച്ചു

ബെംഗളുരു: ക്രിസ്തീയ സാഹിത്യ പുസ്തകങ്ങളുടെ ഇന്ത്യയിലെ നിർമാതാക്കളായ ഒ എം.ബുക്സ് ഇന്ത്യയുടെ ( ഓപ്പറേഷൻ മൊബിലൈസേഷൻ) ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്തീയ സാഹിത്യ പുസ്തകമേള റവ. സാം കെ.മാണി ഉദ്ഘാടനം ചെയ്തു. ഔട്ടർ റിംങ് റോഡിന് സമീപം കല്യാൺ നഗർ ഒ എം പുസ്തകശാലയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെയാണ് പുസ്തകമേള . 15-ന് സമാപിക്കും.

വിവിധ ഭാഷകളിലുള്ള ബൈബിളുകൾ , ധ്യാന ഗ്രന്ഥങ്ങൾ , ബൈബിൾ നിഘണ്ടു , ബൈബിൾ കമന്ററികൾ, പഠന ഗ്രന്ഥങ്ങൾ, വേദശാസ്ത്രം തുടങ്ങി പതിനായിരത്തിൽപരം വ്യത്യസ്ത ശീർഷകങ്ങളിലുള്ള ഗ്രന്ഥങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ടന്നും പുസ്തകങ്ങൾ വാങ്ങുന്നവർക്ക് പ്രത്യേക വിലക്കിഴിവും ലഭിക്കുമെന്നും ഒഎം.ബുക്സ് മാനേജർ ജോൺ പി. ജേക്കബ് അറിയിച്ചു. ഫോൺ . 08025452850 , 8310012850