"കരുതുന്നവൻ "സംഗീത സായാഹ്നം മാർച്ച് 29ന് തൃശൂരിൽ  

"കരുതുന്നവൻ "സംഗീത സായാഹ്നം മാർച്ച് 29ന് തൃശൂരിൽ  

തൃശൂർ :വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന "കരുതുന്നവൻ "സംഗീത സായാഹ്നം ശനിയാഴ്ച (29.3.25) വൈകീട്ട് 6 ന് നെല്ലിക്കുന്ന് ഐ പി സി ഇമ്മാനുവേൽ ഹാളിൽ നടക്കും. മഹാകവി കെ. വി. സൈമൺ, സാധു കൊച്ചു കുഞ്ഞു ഉപദേശി, എം. ഇ. ചെറിയാൻ, പാസ്റ്റർ ഭക്തവത്സലൻ, സി. വി. താരപ്പൻ, എം. സി. ദേവസി, കെ. വി. ഐസക്, പാസ്റ്റർ മത്തായി സാംകുട്ടി തുടങ്ങിയ ക്രൈസ്തവ ഭക്തന്മാർ തീവ്രമായ ജീവിത അനുഭവങ്ങളിൽ നിന്നും രചിച്ച അനശ്വര ഗാനങ്ങൾ ഗോസ്പൽ സിംഗേഴ്സ് ആലപിക്കും. ജോസ് പൂമല ഓർക്കസ്ട്രക്ക് നേതൃത്വം നൽകും. ടോണി ഡി. ചെവൂക്കാരൻ അവതരണം നിർവഹിക്കും.

പാസ്റ്റർ ബിജു ജോസഫ്, ഇവാ. സി. ജെ. വർഗീസ്, പാസ്റ്റർ ബെൻ റോജർ, എം. സി. ജോർജ്, എം. ടി. ടീസൺ, ഗോഡ്സൺ കളത്തിൽ, എ.സി. തിമൊത്തി ഉൾപ്പെട്ട പ്രോഗ്രാം കമ്മിറ്റിയാണ് ക്രമീകരണങ്ങൾ നിർവഹിക്കുന്നത്.

Advertisement