ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ഇന്ന് ജനു. 15ന് കുമ്പനാട്ട്

ഐപിസി ഗ്ലോബൽ മീഡിയ മീറ്റ് ഇന്ന്  ജനു. 15ന് കുമ്പനാട്ട്

കുമ്പനാട്: ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും കൂട്ടായ്മ‌യായ ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ ഗ്ലോബൽ മീഡിയ മീറ്റ് ജനു. 15 നു കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ഹാളിൽ ഉച്ചയ്ക്ക് 2. 30 ന് നടക്കും.

സമ്മേളനത്തിൽ ചെയർമാൻ സി.വി. മാത്യു അധ്യക്ഷനായിരിക്കും. പാസ്റ്റർ ഫിലിപ്പ് പി തോമസ് ഉദ്ഘാടനം നിർവഹിക്കും. പ്രശസ്ത മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരൂപകനും ചിന്തകനുമായ ജോസഫ് സി. മാത്യു മുഖ്യപ്രഭാഷണവും അവാർഡ് വിതരണവും നടത്തും. 

ഐപിസി ഗ്ലോബൽ മീഡിയ രക്ഷാധികാരി പാസ്റ്റർ കെ.സി.ജോൺ, ഐപിസി ഗ്ലോബൽ മീഡിയ യുഎസ് ചാപ്റ്റർ പ്രസിഡൻ്റ് പാസ്റ്റർ റോയി വാകത്താനം എന്നിവർ മുഖ്യാതിഥിയായിരിക്കും.

അവാർഡ് ജേതാവായ ഫിന്നി പി.മാത്യു ( ചീഫ് എഡിറ്റർ, സ്വർഗീയധ്വനി) മാധ്യമ പുരസ്കാരം ഏറ്റുവാങ്ങും.

ഐപിസിയിലെ ജനറൽ, സംസ്ഥാന തലങ്ങളിലെ മുൻനിര നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

മറ്റു സംസ്ഥാനങ്ങളിൽ നിന്നും അമേരിക്ക, കാനഡ, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഗൾഫ് രാജ്യങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. 

വിവിധ പുസ്‌തകളുടെ പ്രകാശനവും നടക്കും.  അവലോകനം, പുതിയ പദ്ധതി അവതരണം, ചർച്ച എന്നിവയും ഉണ്ടാകും.

ഐപിസിയിലെ ലോകമെമ്പാടുമുള്ള എഴുത്തുകാരും മാധ്യമ പ്രവർത്തകരും അണിനിരക്കുന്ന സമ്മേളനത്തിൽ സഭ ഇന്നു നേരിടുന്ന വെല്ലുവിളികളും ക്രൈസ്‌തവ മാധ്യമധർമ്മവും ചർച്ച ചെയ്യും. 

2018 ജനുവരി 19ന് കുമ്പനാട് നടന്ന ഗ്ലോബൽ മീറ്റിനോടനുബന്ധിച്ചാണ് ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ രൂപീകൃതമായത്. ഇതിന്റെ ഭാഗമായി നോർത്തമേരിക്കയിലും, യുഎഇയിലും പുതിയ ചാപ്റ്റർ രൂപികരിക്കപ്പെട്ടു.

ഗ്ലോബൽ മീറ്റിനു ഭാരവാഹികളായ സാംകുട്ടി ചാക്കോ നിലമ്പൂർ (ആക്ടിംഗ് ചെയർമാൻ), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), പാസ്റ്റർ രാജു ആനിക്കാട്, ഷിബു മുള്ളംകാട്ടിൽ, ഫിന്നി രാജു (സെക്രട്ടറിമാർ), ഫിന്നി പി. മാത്യു (ട്രഷറർ), ടോണി ഡി. ചെവ്വൂക്കാരൻ (ജന. കോർഡിനേറ്റർ), പാസ്റ്റർമാരായ അച്ചൻകുഞ്ഞ് ഇലന്തൂർ, റോയി വാകത്താനം, സി.പി. മോനായി, സഹോദരന്മാരായ രാജൻ ആര്യപ്പള്ളി, ഷാജി മാറാനാഥാ, ടോണി വർഗീസ്, കെ.ബി. ഐസക്, ജോജി ഐപ്പ് മാത്യുസ്, ഗ്ലെന്നി പി.സി,  ഷാജി കാരയ്ക്കൽ, വിജോയ് സ്‌കറിയ, വെസ്ലി മാത്യു, ഉമ്മൻ എബനേസർ, നിബു വെള്ളവന്താനം, എം.വി. ഫിലിപ്പ്, ജോർജ് ഏബ്രഹാം, കുര്യൻ ഫിലിപ്പ്, സിസ്റ്റർ സ്റ്റാർലാ ലൂക്ക് തുടങ്ങിയ എക്‌സിക്യൂട്ടിവ് അംഗങ്ങൾ നേതൃത്വം നല്‌കും. 

സമ്മേളനത്തിൽ ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ്റെയും മറ്റു ചില സംഘടനകളുടെയും  ജീവകാരുണ്യ പദ്ധതിയിലേക്ക് അപേക്ഷ നല്കിയവരിൽ നിന്നും തിരഞ്ഞെടുത്തവർക്കുള്ള വിവിധ സഹായങ്ങളുടെ വിതരണവും നടക്കും. സഹായം ഏറ്റുവാങ്ങേണ്ട വ്യക്തികളെ അറിയിച്ചിട്ടുണ്ട്.  

ഗ്ലോബൽ മീറ്റിനോടനുബന്ധിച്ച് പുതിയ പുസ്‌തകങ്ങളുടെ പ്രകാശനം നടത്തുന്നതിനായി പ്രസാധകർ മുൻകൂട്ടി 500 രൂപ ഫീസടച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്. വിവരങ്ങൾക്ക്: 94473 72726 ,93495 00155

Advt.

ആവശ്യമുണ്ട്

വീട്ടിൽ താമസിച്ച് ഒന്നരയും നാലും വയസുള്ള കുഞ്ഞുങ്ങളെ നോക്കുന്നതിന് ജോലിക്കാരിയെ ആവശ്യമുണ്ട്. ശമ്പളം: 20000 രൂപ. 

ഫോൺ:  99612 21377

Advt.